തൃശൂരിൽ ഹരിതകര്‍മ്മ സേനയുടെ പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിന് തീപിടിച്ചു; ലക്ഷങ്ങളുടെ നാശനഷ്‌ടം

തൃശൂർ : നന്നംമുക്ക് പഞ്ചായത്തിലെ ഹരിതകര്‍മ്മ സേനയുടെ പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിന് തീപിടിച്ചു. കഴിഞ്ഞ ദിവസം രാത്രി പത്തുമണിക്കും പുലർച്ചെ മൂന്നു മണിയോടെയുമാണ് വൻ തീപിടിത്തമുണ്ടായത്. നമ്പലാട്ട് ​ഗോപാലപ്പണിക്കരുടെ വീടിനോട് ചേർന്ന് പ്രവർത്തിക്കുന്ന പഞ്ചായത്തിന്റെ എം.സി.എഫിലാണ് തീപിടിച്ചത്. ഈ വീട്ടിലെ ബിരാജ് എന്ന യുവാവിനും തീയണയ്ക്കാൻ ശ്രമിച്ച നാട്ടുകാര്‍ക്കും ശാരീരിക അസ്വസ്ഥതയുണ്ടായി.

ബിരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ നൽകി. ഫയർഫോഴ്സ് എത്തിയാണ് തീ പൂർണമായി അണച്ചത്. സ്ഥലത്ത് തീയിട്ടതാണെന്ന് സംശയിക്കുന്നതായി നാട്ടുകാർ. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു.

Spread the love
See also  ആറാട്ടുപുഴ പൂരം; വെടിക്കെട്ടിന് അനുമതിയില്ല, ഹൈക്കോടിയെ സമീപിക്കുമെന്ന് ഭാരവാഹികൾ

Leave a Comment

Your email address will not be published. Required fields are marked *