കാട്ടൂർ : സ്റ്റേഷൻ റൗഡിയും നിരവധി കേസിലെ പ്രതിയുമായ കാട്ടൂര്‍ വില്ലേജ്, കാട്ടൂക്കടവ് ദേശത്ത്, നന്തനത്ത് പറമ്പില്‍ വീട്ടില്‍ ഹരീഷ് 46 വയസ്സ് എന്നയാളെ കാപ്പ ചുമത്തി ഒരു വർഷത്തേക്ക് ജയിലിലാക്കി. നോർത്ത് പറവൂർ കെടാമംഗലത്തു നിന്നുമാണ് പ്രതിയെ തൃശ്ശൂർ റൂറൽ പോലീസ് പിടികൂടിയത്.
തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി B. കൃഷ്ണ കുമാർ IPS നല്കിയ ശുപാർശയിൽ തൃശ്ശൂർ ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ ഐ.എ.എസ് ആണ് കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്.
ഹരീഷ് കാട്ടൂർ, വലപ്പാട്, ചേർപ്പ്, വാടാനപ്പിള്ളി, മതിലകം, അന്തിക്കാട്, ഒല്ലൂർ, പാലാരിവട്ടം, ചേരാനെല്ലൂർ എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലായി ആയുധം ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുക, കവർച്ച, വധശ്രമം, അടിപിടി, അനധികൃതമായി സ്ഫോടക വസ്തു കൈവശം വയ്ക്കുക, മയക്ക് മരുന്ന് വിൽപ്പനക്കായി സൂക്ഷിക്കുക എന്നിങ്ങനെയുള്ള 46 ക്രിമിനൽക്കേസുകളിലെ പ്രതിയാണ്.
ഇരിങ്ങാലക്കുട ഡി വൈ എസ് പി ഷാജു സി എൽ, കാട്ടൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബൈജു കെ.സി, സബ്ബ് ഇൻസ്പെക്ടർ എസ് . സബീഷ്, എ എസ് ഐ ധനേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ വിബിൻ കെ വി, ക്രൈം സ്ക്വാഡ് എ എസ് ഐ ജീവൻ ഇ എസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
2025 ജനുവരി മുതൽ ഇതുവരെ തൃശ്ശൂർ റൂറൽ ജില്ലയിൽ 89 പേരെ കാപ്പ പ്രകാരം ജയിലിലടച്ചു, ആകെ 256 ഗുണ്ടകളെ കാപ്പ ചുമത്തി, 167 പേർക്കെതിരെ കാപ്പ പ്രകാരം നാടു കടത്തിയും, മറ്റുമുളള നടപടികൾ സ്വീകരിച്ചു.


