PUDUKAD-NEWS-PUTHUKAD-NEWS

കുന്നംകുളത്ത് മെഡിക്കൽ ഹോൾസെയിൽ ഗോഡൗണിൽ അഗ്നിബാധ.

കുന്നംകുളത്ത് മെഡിക്കൽ ഹോൾസെയിൽ ഗോഡൗണിൽ അഗ്നിബാധ. കുന്നംകുളം – ഗുരുവായൂർ റോഡിൽ സിഎംഎസ് സ്കൂളിന് എതിർവശത്തുള്ള എം സി അവന്യൂവിലെ മെഡിക്കൽ ഹോൾസെയിൽ ഗോഡൗണിലാണ് തീപിടുത്തം ഉണ്ടായത്. രാത്രി 10 മണിയോടെയാണ് സംഭവം. കുന്നംകുളത്ത് നിന്ന് ഫയർഫോഴ്സ് എത്തി തീ നിയന്ത്രണവിധേയമാക്കി.
നേരത്തെ എപി മെഡിക്കൽസിന്റെ കീഴിൽ ഉണ്ടായിരുന്ന രണ്ടുനില മെഡിക്കൽ ഗോഡൗൺ ആണ് അഗ്നിക്കിരയായത്. ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണമെന്ന് പറയുന്നു. ഉള്ളിൽ ഉണ്ടായിരുന്ന മുഴുവൻ മരുന്ന് ഉൽപ്പന്നങ്ങളും, ഗോഡൗണും പൂർണമായും അഗ്നിക്കരയായി .

Spread the love
See also  ഓട്ടോറിക്ഷയും പിക്കപ്പും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top