PUDUKAD-NEWS-PUTHUKAD-NEWS

പ്രായപൂർത്തിയാകാത്ത കുട്ടിക്ക് മേൽ ലൈംഗിക അതിക്രമം; 58കാരന് 8 വർഷം കഠിന തടവ്

തൃശൂർ: വീട്ടിൽ അതിക്രമിച്ചു കയറി കിടന്നുറങ്ങുകയായിരുന്ന പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ അമ്പത്തിയെട്ടുകാരനെ 8 വർഷം കഠിന തടവും 40,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. വാടാനപ്പള്ളി വില്ലേജ് നടുവിൽക്കര ആലത്തി കുമാരനെ (58) ആണ് ചാവക്കാട് അതിവേഗ പ്രത്യേക കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. പിഴ അടക്കാത്ത പക്ഷം 4 മാസം കൂടി അധികതടവ് അനുഭവിക്കണം.

2024 ഏപ്രിലിൽ ഒരു ദിവസം പുലർച്ചെ 2 നാണ് കേസിനാസ്‌പദമായ കുറ്റകൃത്യം. വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ സ്നേഹമോൾ ടി.ഡി കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ കേസിൽ സബ് ഇൻസ്പെക്ടർ പി.ജി. സദാശിവൻ ആണ് എഫ്. ഐ.ആർ രജിസ്റ്റർ ചെയ്ത് ആദ്യാന്വേഷണം നടത്തിയത്. കേസിന്റെ തുടർന്ന് സബ്ബ് ഇൻസ്പെക്ടർമാരായ എസ്.എം. ശ്രീലക്ഷ്‌മി, സദാശിവൻ, എ.എസ്.ഐ സുജിത്ത് കുമാർ പി.എസ് എന്നിവർ ചേർന്ന് അന്വേഷണംപൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുകയുംചെയ്ത കേസിൽ പ്രോസിക്യൂഷൻ 16സാക്ഷികളെ വിസ്‌തരിച്ചു. 23 ഓളംരേഖകളും മുതലുകളും ഹാജരാക്കി.പ്രോസിക്യുഷന് വേണ്ടി സ്പെഷൽ പബ്ലിക്പ്രോസിക്യട്ടർ അഡ്വ. സിജു മുട്ടത്ത്, അഡ്വ.സി. നിഷ എന്നിവർ ഹാജരായി. ലെയ്‌സൻഓഫീസറും സീനിയർ സി.പി.ഓയുമായഎം.ആർ.സിന്ധു കോടതിയിൽപ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

Spread the love
See also  എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ് തുണയായി;മുണ്ടത്തിക്കോട് അപകടത്തില്‍ പരിക്കേറ്റ ഹരിക്ക് സ്കൂട്ടർ നൽകി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top