പോക്സോ കേസിൽ 58 കാരന് 8 വർഷം കഠിനതടവ്

പോക്സോ കേസിൽ 58 കാരന് 8 വർഷം കഠിനതടവ്

പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയുടെ വീട്ടിൽ അതിക്രമിച്ചുകയറി ലൈംഗിക അതിക്രമം നടത്തിയ കേസിൽ 58 കാരന് പോക്സോ പ്രകാരം എട്ടുവർഷം കഠിനതടവും 40000 രൂപ പിഴയും ശിക്ഷ വിധിച്ചു ചാവക്കാട് അതിവേഗ പ്രത്യേക കോടതി ഉത്തരവിട്ടു. വാടാനപ്പള്ളി നടുവിൽകര ആലത്തി വീട്ടിൽ കുമാരനെയാണ് ശിക്ഷിച്ചത്. 2024 ഏപ്രിൽ 14 പുലർച്ചെ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. പിഴ അടക്കാത്ത പക്ഷം നാലുമാസം അധികതടവ് അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് സിജു മുട്ടത്ത്, അഡ്വക്കേറ്റ് സി. നിഷ എന്നിവർ ഹാജരായി.

Spread the love
See also  ഗ്രെയ്സ് ഫെസ്റ്റ് നടത്തി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top