PUDUKAD-NEWS-PUTHUKAD-NEWS

ഇ.ബി ഫൈസൽ സ്മാരക പുരസ്കാരം ഡോ. വത്സൻ വാതുശ്ശേരിക്ക്

സംസ്കാരിക ജീവകാരുണ്യ പ്രവർത്തന രംഗങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്ന  ഇ.ബി.ഫൈസലിന്റെ സ്മരണ യ്ക്കായി ഏർപ്പെടുത്തിയ ഈ വർഷത്തെ സാംസ്കാരിക പുരസ്‌കാരം എഴുത്തുകാരനും സാഹിത്യനിരൂപകനുമായ ഡോ: വത്സലൻ വാതുശ്ശേരിക്ക്.
10001 രൂപയും പ്രശസ്‌തിപത്രവും ഫലകവും അടങ്ങു ന്നതാണ് പുരസ്കാരം. ഇ.എം.സതീശൻ, യു.ടി. പ്രേംനാഥ്, സുധീർ ഗോപിനാഥ് എന്നിവർ അംഗങ്ങളായ സമിതിയാണ് പുരസ്‌കാരം നിർണ്ണയിച്ചത്.
ഫെബ്രുവരി 17 ന് വൈകിട്ട് അഞ്ച് മണിക്ക് കൊടുങ്ങല്ലൂരിൽ വെച്ച് നടക്കുന്ന അനുസ്മ‌രണ സമ്മേളന ത്തിൽ  യുവകലാസാഹിതി സംസ്ഥാന പ്രസിഡൻ്റ് ആലങ്കോട് ലീലാകൃഷ്‌ണൻ പുരസ്‌കാര സമർപ്പണം നിർവ്വഹിക്കും.

Spread the love
See also  മുടിക്കോട് മേൽപ്പാതയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; ഒരു കാർ തലകീഴായി മറിഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top