വലപ്പാട് : വലപ്പാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ട, തൃപ്രയാർ നാട്ടിക ചേർക്കര സ്വദേശി തണ്ടയാൻ വീട്ടിൽ ബിനു സ്വയൻ (38) എന്നയാളെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
ആറ് മാസത്തേക്ക് തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് സഞ്ചലന നിയന്ത്രണ ഉത്തരവ് നിലനിൽക്കെ 12-02-2026 തിയ്യതി തൃശ്ശൂർ ജില്ലയിൽ പ്രവേശിച്ച് കാപ്പ സഞ്ചലന നിയന്ത്രണ ഉത്തരവ് ലംഘിച്ചതിനാലാണ് ആദർശിനെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തൃപ്രയാറിൽ നിന്നും അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്കു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
ബിനു സ്വയൻ വലപ്പാട്, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധികളിലായി ഒരു വധശ്രമക്കേസിലും, സ്ത്രീയെ മാനഹാനി വരുത്തിയ കേസ്സിലും, ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത ഒരു കേസിലും, കുറ്റകൃത്യത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നതിനായി മുൻകരുതൽ അറസ്റ്റ് ചെയ്ത മൂന്ന് കേസുകളിലും അടക്കം ഏഴ് ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനിൽ കുമാർ കെ, സബ് ഇൻസ്പെക്ടർ ഹരി, സിവിൽ പോലീസ് ഓഫിസർ സുബി സെബാസ്റ്റ്യൻ എന്നിവർ കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു.
“ഓപ്പറേഷന് കാപ്പ” പ്രകാരം കൂടുതൽ ഗുണ്ടകൾക്കെതിരെ കാപ്പ ചുമത്തുന്നതിന് നടപടി സ്വീകരിച്ചു വരുന്നുണ്ട്.

