loader image

എസ് പി സി പാസിംഗ് ഔട്ട് പരേഡ് ശ്രദ്ധേയമായി.

പി ബി എം ജി എച്ച്എസ്എസ് കൊടുങ്ങല്ലൂർ, കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ, വി കെ ആർ എം ജി എച്ച്എസ്എസ് പുല്ലൂറ്റ് , എന്നീ വിദ്യാലയങ്ങൾ സംയുക്തമായി നടത്തിയ എസ് പി സി പാസിംഗ് ഔട്ട് പരേഡ് ശ്രദ്ധേയമായി.
എംഎൽഎ അഡ്വക്കേറ്റ് വി ആർ സുനിൽകുമാർ മുഖ്യാതിഥിയായ പരേഡിൽ കൊടുങ്ങല്ലൂർ മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി ഹണി പീതാംബരൻ വൈസ് ചെയർപേഴ്സൺ ശ്രീമതി. സുമിത നിസാഫ് കൊടുങ്ങല്ലൂർ എസ് എ എച്ച് ഒ ശ്രീ. ബി കെ അരുൺ, spc തൃശൂർ റൂറൽ ADNO ശ്രി. ബിജു ഓ എച്ച് എന്നിവർ വിശിഷ്ട സാന്നിധ്യമായി. 130 സീനിയർ കേഡറ്റുകളുടെ പാസ്സിങ് ഔട്ട്‌ parade ആണ് പി ബി എം ജി എച്ച് എസ് എസ് സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ചത്. കേഡറ്റുകളുടെ മാർച്ച്‌ പാസ്ററ്, റിവ്യൂ ഓർഡർ മുതലായവ ആകർഷകമായി. ഏറ്റവും നല്ല പ്ലറ്റൂണായി പി ഭാസ്കരൻ മെമ്മോറിയൽ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന്റെ രണ്ടാം നമ്പർ പ്ലറ്റൂൺ തെരഞ്ഞെടുക്കപ്പെട്ടു . ചടങ്ങിൽ സെറിമോണിയൽ പരേഡിനായി കാഡറ്റുകളെ സജ്ജരാക്കിയ പോലീസ് ഉദ്യോഗസ്ഥരായ ശ്രീമതി. നീതി ഭാസി, ശ്രീ ഷമീർ പി എം, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് ശ്രീ പ്രസാദ് എ ജി, സബ് ഇൻസ്‌പെക്ടർ ശ്രീ മനു പി ചെറിയാൻ എന്നിവരെയും കൊടുങ്ങല്ലൂർ ഇൻസ്‌പെക്ടർ ഓഫ് പോലീസ് ശ്രി ബി കെ അരുൺ സാറിനെയും ആദരിച്ചു. പി ബി എം ജി എച്ച് എസ് എസ് കൊടുങ്ങല്ലൂരിന്റെ സീനിയർ കേഡറ്റായ ഗംഗ ടി ലിജേഷ് ആണ് സെറി മോണിയൽ പരേഡ് നയിച്ചത്.

See also  കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ 15 -ാം തൃശൂർ ജില്ലാ സമ്മേളനം സമാപിച്ചു.
Spread the love

Leave a Comment

Your email address will not be published. Required fields are marked *

New Report

Close