കാഞ്ഞാണി സെൻ്ററിൽ കാറും, കോഴി കയറ്റി വന്നിരുന്ന പിക്കപ്പും കൂട്ടിയിടിച്ച് അപകടം. തൃശൂരിൽ നിന്നും വാടാനപ്പള്ളിയിലേക്ക് പോവുകയായിരുന്ന പിക്കപ്പും, ഏനാമാവ് ഭാഗത്ത് നിന്നും വന്നിരുന്ന കാറും കൂട്ടിയിടിച്ചാണ് അപകടം.
ഇന്ന് പുലർച്ചെ 4 മണിയോടെയാണ് സംഭവം. കാറിന്റെയും, പിക്കപ്പിൻ്റെയും മുൻഭാഗങ്ങൾ തകർന്നു. അപകടം പതിവായ ഇവിടെ സിഗ്നൽ ലൈറ്റോ ഹൈമാസ്റ്റ് ലൈറ്റോ സ്ഥാപിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. പഞ്ചായത്തോ സ്ഥലം എംഎൽഎയോ ഇതിൽ ഇടപെടണ മെന്നാണ് നാട്ടുകാരുടെ ആവശ്യം.

