തൃശ്ശൂർ : ഭാരതീയ ജനതാ പാർട്ടി ഒബിസി മോർച്ച മദ്ധ്യമേഖല നേതൃത്വ യോഗം തൃശ്ശൂർ സിറ്റി ഓഫീസ് നമോ ഭവനിൽ വെച്ചുനടന്നു. ഒബിസി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ഭഗീഷ് പൂരാടൻ ഉദ്ഘാടനം നിർവഹിച്ചു സംസ്ഥാന സർക്കാർ ഒബിസി വിഭാഗങ്ങളെ പരിപൂർണ്ണമായി അവഗണിച്ചിരിക്കുകയാണെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പരമ്പരാഗത തൊഴിൽ ചെയ്യുന്ന സമുദായങ്ങളെ ക്രിമിലെയറിൽ നിന്നും ഒഴിവാക്കണമെന്നും ജസ്റ്റിസ് ആർ എൻ പ്രസാദ് കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കണമെന്നും ഭഗീഷ് പൂരാടൻ ആവശ്യപ്പെട്ടു. ഒ ബി സി മോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ദേവീദാസൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ബിജെപി സിറ്റി ജില്ലാ സെക്രട്ടറി സുജയ് സേനൻ മുഖ്യപ്രഭാഷണം നടത്തി.
ഒബിസി മോർച്ച സംസ്ഥാന സംഘടനാ സെക്രട്ടറി സതീഷ് പൂങ്കുളം, വിഷയാവതരണം നടത്തി. സംസ്ഥാന ഭാരവാഹികൾ ആയിട്ടുള്ള Dr. ഷിബു ബാലകൃഷ്ണൻ, ദീപക് പയ്യാനക്കൽ, സുരേന്ദ്രൻ ചിറ്റിലപ്പിള്ളി, കുഞ്ഞിക്കുട്ടൻ എന്നിവർ പങ്കെടുത്തു.

