ചേർപ്പ് : കണിമംഗലം പനമുക്ക് സ്വദേശി അറക്കപ്പാടൻ വീട്ടിൽ ജെസ്വിൻ 23 വയസ് എന്നയാളുടെ സുഹൃത്തായ അലൻ എന്നയാളോടുള്ള തർക്കം പറഞ്ഞു തീർക്കാൻ പുഞ്ചിരിപ്പാടം എന്ന സ്ഥലത്തേക്ക് അലനെ വിളിച്ച് വരുത്തിയതിൽ സ്ഥലത്തേക്ക് അലൻ സുഹൃത്തുക്കളായ ജെസ്വിൻ, വൈശാഖ്, അഖിൽ, ഹനീഷ് എന്നിവരെയും കൂട്ടി ഇന്നോവ കാറിൽ വന്ന സമയം പ്രതികൾക്ക് അലനോടുള്ള മുൻ വൈരാഗ്യത്താൽ
പരാതിക്കാരനായ ജെസ്വിന് നേരെ സ്പോടക വസ്തു എറിഞ്ഞതിൽ ജെസ്വിന്ന് വയറിലും വൈശാഖിന് കൈകളിലും പൊള്ളൽ ഏൽക്കുന്നതിനും പ്രതികൾ എല്ലാവരും കൂടി വടിവാളുകളും വെട്ടുകത്തിയും മരവടികളും ഉപയോഗിച്ച് പരാതിക്കാരനെയും സുഹൃത്തുക്കളെയും ആക്രമിക്കാൻ ശ്രമിക്കുകയും ഇന്നോവ കാർ വെട്ടിപൊളിച്ചതുമായ സംഭവത്തിനാണ് മൂന്ന് പ്രതികളെ കൂടി തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്ത്.
പെരിഞ്ചേരി സ്വദേശി പെല്ലിശ്ശേരി വീട്ടിൽ എബിൻ (20), പല്ലിശ്ശേരി സ്വദേശി എടത്തേടത്ത് വീട്ടിൽ ഹിരൺ (22) തൈക്കാട്ടുശ്ശേരി സ്വദേശി വല്ലച്ചിറ വാര്യം വീട്ടിൽ അശ്വിൻ (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.
ഈ കേസ്സിലെ മറ്റ് പ്രതികളായ വല്ലച്ചിറ പെരുംഞ്ചേരി സ്വദേശികളായ അവിലിശ്ശേരി വീട്ടിൽ ശരത് (24), കൈപെങ്ങൽ വീട്ടിൽ കാളിദാസൻ (19), അവിൽശ്ശേരി വീട്ടിൽ അഭിഷേക് (21), വെളയാട്ടിൽ വീട്ടിൽ സൂരജ് (20), വല്ലച്ചിറ ചെറുശ്ശേരി സ്വദേശികളായ വടക്കൂട്ട് വീട്ടിൽ അജിത് (20), പൊട്ടനാട്ട് വീട്ടിൽ സുമിത്ത് (23), അവിണിശ്ശേരി സ്വദേശി പോട്ടയിൽ വീട്ടിൽ ആദിത്യൻ (19), എന്നീ ഏഴുപേരെ മുമ്പ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയതിൽ റിമാന്റ് ചെയ്തിരുന്നു.
ചേർപ്പ് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഷാജൻ എം എസ്, എസ് ഐ സുബിന്ദ്, തൃശ്ശൂർ റൂറൽ ഡാൻസാഫ് അംഗങ്ങളായ ജി എസ് ഐ മാരായ ജയകൃഷ്ണൻ, ഷൈൻ, ജി എ എസ് ഐ ജീവൻ ഇ എസ്, ഷൈൻ, ജി എസ് സിപി ഒ സോണി, സി പി ഒ വികാസ്, ജി എ എസ് ഐ മാരായ ആരിഫ്, ഷീജ, ജോയ് തോമസ്, ജി എസ് സി പി ഒ അനീഷ്,ത സിന്റി, അർജുൻ, സി പി ഒ പ്രദീപ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

