loader image

ഗൂഗിൾ പേ തട്ടിപ്പ് വീരൻ പറവൂരിൽ പിടിയിൽ

പറവൂർ: ഗൂഗിൾ പേ വഴി പണമയച്ചെന്ന് വിശ്വസിപ്പിച്ച് മൊബൈൽ ഷോപ്പിൽ നിന്ന് വിലകൂടിയ ഫോണുകൾ കവർന്ന  യുവാവ് പിടിയിൽ. മാള സ്വദേശിയായ അനന്തകൃഷ്ണനെ (23) ആണ്  പറവൂർ പോലീസ് അറസ്റ്റ് ചെയ്തത്. പറവൂർ ചേന്ദമംഗലം കവലയിലെ  മൊബൈൽ കടയിലാണ് ഒരാഴ്ച മുൻപ് തട്ടിപ്പ് നടന്നത്. 2 മൊബൈൽ വാങ്ങിയ ശേഷം പണം അയച്ചെന്ന രീതിയിലുള്ള വ്യാജ സന്ദേശം കാണിച്ചു പറ്റിച്ച്  കടന്നു  കളയുകയായിരുന്നു.
യുവാവ് കടയിൽ നിന്നും പോയ ശേഷം അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പണം വന്നില്ലെന്ന് ബോധ്യപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്..പറവൂർ മേഖലയിൽ സമാനമായ രീതിയിൽ നിരവധി വ്യാപാരികൾ വഞ്ചിക്കപ്പെട്ടതായി പറയുന്നു.

Spread the love
See also  8-ാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ശനിയാഴ്ച കൊടിയേറും; ഖിഡ്കി ഗാവ് ഉദ്ഘാടന ചിത്രം

Leave a Comment

Your email address will not be published. Required fields are marked *

New Report

Close