loader image

സുരേഷ്ഗോപിയെ പരിഹസിച്ച് അനിൽ അക്കര

നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വോട്ട് ഗുരുവായൂരിൽ. ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് സുരേഷ് ഗോപിക്ക് വോട്ട്. ഓരോ സമയത്തും പലയിടങ്ങളിൽ വോട്ട് ചേർക്കുന്ന കുമ്പിടി ആണ് സുരേഷ് ഗോപിയെന്ന് കോൺഗ്രസ് നേതാവ് അനിൽ അക്കര ആരോപിച്ചു. 697 നമ്പർ വോട്ടർ ആയാണ് ചേർത്തിരിക്കുന്നത്. ക്ഷേത്രത്തോട് ചേർന്ന അച്യുതം ഫ്ലാറ്റിലാണ് വോട്ട് ചേർത്തത്.

ലോക്സഭ, തദ്ദേശ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി രണ്ടിടത്തായിരുന്നു വോട്ട് ചെയ്തത്. 2024ലെ ലോക്സസഭാ തിരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും കുടുംബവും തൃശൂർ കോർപ്പറേഷനിലെ നെട്ടിശ്ശേരിയിൽ സ്ഥിരതാമസക്കാരാണെന്ന് പറഞ്ഞാണ് വോട്ട് ചേർത്തതും ചെയ്‌തതും. ഇക്കഴിഞ്ഞ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ എംപിയും കുടുംബവും വോട്ട് ചെയ്തത് തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്ത‌മംഗലം ഡിവിഷനിലുമായിരുന്നു.

അനിൽ അക്കരയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

കുമ്പടിക്ക്ഈ നിയമസഭാ തിരഞ്ഞെടുപ്പിൽവോട്ട് ഗുരുവായൂരിൽ, രണ്ട് മാസം മുമ്പാണ് ഇദ്ദേഹം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് വോട്ട് ചെയ്തത്.ഒരുവർഷം മുമ്പാണ്ഇദ്ദേഹം തൃശ്ശൂരിൽ ലോകസഭതിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയത്.ഇത്തവണ കുടുംബസമേതമല്ല ഒറ്റക്കാണ്.സമ്മതിക്കണംഇദ്ദേഹത്തിനെ.

Spread the love
See also  മതിലകത്ത് 15 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി ഒരാൾ പിടിയിൽ.

Leave a Comment

Your email address will not be published. Required fields are marked *

New Report

Close