അന്തിക്കാട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. അന്തിക്കാട് സ്വദേശി തട്ടിൽ വീട്ടിൽ അക്ഷയ് (24) ആണ് പിടിയിലായത്.
അന്തിക്കാട് എസ് എച്ച് ഒ കേഴ്‌സൻ മാർക്കോസ്, ഇൻസ്പക്ടർ എം അഫ്സൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. അന്തിക്കാട് റൂട്ടിലോടുന്ന ബസ്സിലെ ഡ്രൈവറാണ് അറസ്റ്റിലായ അക്ഷയ്.


