PUDUKAD-NEWS-PUTHUKAD-NEWS

വധശ്രമ കേസിലെ കേസ്സിൽ ഒളിവിൽ കഴിഞ്ഞിരുന്ന വാറണ്ട് പ്രതിയെ ഡെൽഹി എയർപോർട്ടിൽ നിന്നും അറസ്റ്റ് ചെയ്തു.

2015 വർഷത്തിലെ വധശ്രമ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന കുട്ടു എന്ന് വിളിക്കുന്ന നിധിൻ 37 വയസ്സ് നെടിയപറമ്പിൽ ഹൗസ്,പൊക്ലായ് ബീച്ച്,കൂളിമുട്ടം എന്നയാളെയാണ് ഡെൽഹി എയർപോർട്ടിൽ നിന്നും തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതി ഒളിവിൽ പോയി വിദേശത്തേക്ക് കടന്നതിനെ തുടർന്ന് ഇയാളെ പിടികൂടുന്നതിനായി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ട് പ്രകാരം ലുക്കൗട്ട് സർക്കുലർ (LOC) പുറപ്പെടുവിച്ചിരുന്നു. ഷാർജയിൽ നിന്നും വരുമ്പോൾ ഡെൽഹി എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ ലുക്കൗട്ട് സർക്കുലർ പ്രകാരം എമിഗ്രേഷൻ ഉദ്ദ്യോഗസ്ഥർ പ്രതിയെ തടഞ്ഞ് വെച്ച് വിവരം ജില്ലാ പോലീസ് മേധാവിയെ അറിയിക്കുകയായിരുന്നു. തുടർന്ന് പ്രത്യേക അന്വേഷണ സംഘത്തെ ഡൽഹി യിലേക്ക് അയച്ച് പ്രതിയെ അറസ്റ്റ് ചെയ്ത് പ്രതിയെ മതിലകം പോലീസ് സ്റ്റേഷനിൽ എത്തിച്ചു. നടപടിക്രമങ്ങൾക്കു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
തൃശ്ശൂർ റൂറൽ പോലീസ് ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കൊലപാതകം, കവർച്ച, പോക്സോ, ലൈംഗിക പീഡനം, വധശ്രമം, സ്ത്രീ പീഡനം, സാമ്പത്തിക തട്ടിപ്പ്, മയക്കുമരുന്ന് കേസുകൾ, അടിപിടി തുടങ്ങിയ ഗൗരവകരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് ഒളിവിൽ പോയി വർഷങ്ങളായി വിചാരണ നടപടികളിൽ സഹകരിക്കാതെ, നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാനായി വിദേശത്തേക്ക് കടന്നവരെയും കടക്കാൻ ശ്രമിക്കുന്നവരെയും ലക്ഷ്യമിട്ടാണ് 2025 മുതൽ ഓപ്പറേഷൻ സുദർശന നടപ്പിലാക്കി വരുന്നത്.
മതിലകം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിമോദ് പി എം, സബ്ബ് ഇൻസ്പെക്ടർമാരായ അജയ് എസ് മേനോൻ , രാജി , എ എസ് ഐ പ്രജീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Spread the love
See also  2021 ലെ എക്‌സിറ്റ് പോളുകള്‍ എത്രയെണ്ണം ശരിയായി? കേരളത്തിലടക്കം പാളി, കൃത്യമായത് അസമില്‍ മാത്രം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top