PUDUKAD-NEWS-PUTHUKAD-NEWS

സ്കൂൾ ബസിന്റെ ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസ്സിലെ പ്രതികൾ റിമാന്റിൽ.

മതിലകം : കട്ടൻബസാർ തെക്കുവശം കുഴിയാർ പള്ളിക്ക് മുൻവശത്തുള്ള റോഡിൽ വെച്ച് വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നുണ്ടായ വിരോധത്തിൽ സ്‌കൂൾ കുട്ടികളുമായി വരികയായിരുന്ന ടാറ്റ ഏസ് വാഹനം തടഞ്ഞ് നിർത്തി ഡ്രൈവറായ പടിഞ്ഞാറേ വെമ്പല്ലൂർ അസമാബി കോളേജ് സ്വദേശി പുനിലത്ത് വീട്ടിൽ അൻസിൽ (42) എന്നയാളെ
കൈകൾ കൊണ്ടും ഇരുമ്പ് പൈപ്പ് കൊണ്ടും ഇഷ്ടിക കൊണ്ടും ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിന് പതിയാശ്ശേരി സ്വദേശികളായ പുല്ലാനി വീട്ടിൽ സുബൈർ 61 വയസ്, പുല്ലാനി വീട്ടിൽ ഷിഹാബ് 47 വയസ് എന്നിവരെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്യും.
സുബൈർ ഈ കേസു കൂടാതെ മതിലകം പേലീസ് സ്റ്റേഷനിൽ ഒരു അടിപിടിക്കേസിൽ പ്രതിയാണ്. മതിലകം പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ വിമോദ്, എസ് ഐ മുഹമ്മദ് റാഫി, എ എസ് ഐ വഹാബ്, ജി എസ് സി പി ഒ മാരായ പ്രബിൻ, ഷനിൽ, സി പി ഒ മാരായ രാഗിൻ, മുഹമ്മദ് ഷൻസിൽ, ബബീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Spread the love
See also  29-04-2026 NEWS

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top