PUDUKAD-NEWS-PUTHUKAD-NEWS

പാറമടക്കുളത്തിൽ പെയിന്റിങ് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

ചാലക്കുടി പാറമടക്കുളത്തിൽ പെയിന്റിങ് തൊഴിലാളിയെ മരിച്ച നിലിയിൽ കണ്ടെത്തി. നായരങ്ങാടി പൂവ്വത്തിങ്കൽ വീട്ടിൽ ഷൈജു(50)വാണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് വീട്ടിൽ നിന്ന് പോയത്. കാണാതിരുന്നപ്പോൾ ചൊവ്വാഴ്‌ച രാവിലെ നടത്തിയ അന്വേഷണത്തിൽ പാറമട കുളത്തിന് സമീപം ചെരിപ്പും മൊബൈൽ ഫോണും സ്കൂട്ടറും കണ്ടെത്തി. തുടർന്ന് ഫയർഫോഴ്സിൻ്റെ നേതൃത്വത്തിൽ കുളത്തിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ശശികല. മക്കൾ: കാശിനാഥ്, അശ്വനാഥ്, ആദിലക്ഷ്മ‌ി.

Spread the love
See also  കുട്ടികൾക്കും മറ്റും വിൽപന നടത്തുന്നതിനായി സൂക്ഷിച്ച ഹാഷിഷ് ഓയിലുമായി വലപ്പാട് സ്വദേശി പോലീസിന്റെ പിടിയിലായി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top