PUDUKAD-NEWS-PUTHUKAD-NEWS

സാന്ത്വനം കൾച്ചറൽ സെന്റർ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി 

എറിയാട്: കരുണാ നാളുകളിൽ കാരുണ്യ സ്പർശം എന്ന പേരിൽ എറിയാട് സാന്ത്വനം കൾച്ചറൽ സെന്റർ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി.
നാലുവർഷമായി കാരാ പുതിയ റോഡ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സാന്ത്വനം കൾച്ചറൽ സെന്റർ  വിവിധങ്ങളായ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്നത്തിന്റെ ഭാഗമായി ഇന്ന്  300 കുടുംബങ്ങൾക്കുള്ള ഭക്ഷ്യ കിറ്റ് വിതരണം, മെഡിക്കൽ ഡയാലിസിസ് കാർഡ് വിതരണവും നടത്തി . ചടങ്ങിൽ  മാഹിൻ സുഹ്‌രി ആമുഖ പ്രഭാഷണം നടത്തി.മുഹമ്മദ് സുനീർ ഫലാഹി പരിപാടി ഉദ്ഘാടനം ചെയ്തു.MES സംസ്ഥാന ജനറൽ സെക്രട്ടറി കെ കെ കുഞ്ഞുമൊയ്തീൻ ഭക്ഷ്യ കിറ്റ് വിതരനോത്ഘാടനം നിർവഹിച്ചു.കോൺഗ്രസ് എറിയാട് ബ്ലോക്ക് വൈസ് പ്രസിഡന്റ് സോമൻ മാസ്റ്റർ ഡയാലിസിസ് കാർഡ് വിതരണവും സി എ ജലീൽ മെഡിക്കൽ കാർഡ് വിതരണവും നടത്തി.വി എച്ച് റിസ് വാൻ,ഹംസ വെട്ടത്തി പറമ്പിൽ,ഷാനു പുതിയ റോഡ് ,
ആഷിക്ക് സഖാഫി, റഫീഖ് സഖാഫി, ഷഫീർ സഖാഫി,അൻവർ സാജിദ് ബാഖവി,
റാഫി ബാഖവി തുടങ്ങിയവർ സംസാരിച്ചു

Spread the love
See also  ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ വിദ്യാലയത്തിലെ ദീർഘകാലത്തെ അധ്യാപന ജീവിതത്തിൽ നിന്നും വിരമിക്കുന്ന മെർലിൻ ജോസഫ്……

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top