loader image

നാട്ടിക പഞ്ചായത്ത് വനിത ദിനം ആചരിച്ചു.

തൃപ്രയാർ : നാട്ടിക ഗ്രാമ പഞ്ചായത്തിന്റെയും ഐ സി ഡി എസ്സിന്റെയും ജാഗ്രത സമിതിയുടെയും നേതൃത്വത്തിൽ പെണ്മ വനിത ദിനം ആചരിച്ചു. നാട്ടിക ശ്രീനാരായണ ഹാളിൽ നടന്ന വനിത ദിന പരിപാടി നാട്ടിക ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി വിനു ഉദ്ഘാടനം ചെയ്തു. നാട്ടിക ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ എ ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി എം സിദ്ദിഖ് സ്വാഗതവും ജാഗ്രത സമിതി കൺവീനർ പിങ്കി രാജു നന്ദിയും പറഞ്ഞു.
വാർഡുകളിൽ നിന്നും വിവിധ മേഖലകളിൽ പ്രഗൽബ്യം തെളിയിച്ച വനിതകളെ ചടങ്ങിൽ ആദരിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ സീന ഉണ്ണികൃഷ്ണൻ ,സുബില പ്രസാദ്, പഞ്ചായത്ത്‌ മെമ്പർമാരായ സനി രാജു ,പി സി മണികണ്ഠൻ ,രജനി ബാബു ,നിഷ ഉണ്ണികൃഷ്ണൻ ,അംബിക ടീച്ചർ ,കെ വി പവിത്രൻ ,സിന്ധു സിദ്ധപ്രസാദ് ,ടി സി ഉണ്ണികൃഷ്ണൻ ,ഐ സി ഡി എസ് സുപ്രവൈസർ ഹൃദ്യ .എൻ ,സിന്ധു ,അങ്കണവാടി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
കില ജൻണ്ടർ റിസോർസ് ആർ പി അനിത ബാബുരാജ് ക്ലാസ്സ്‌ നയിച്ചു.തുടർന്ന് അംഗനവാടി ജീവനക്കാരുടെയും വിവിധ വാർഡുകളിൽ നിന്നുമുള്ള വനിതകളുടെ കലാ പരിപാടികൾ അവതരിപ്പിച്ചു, കലാപരിപാടികൾ അവതരിപ്പിച്ചവർക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി വിനു സമ്മാന ധാനം നടത്തി.

Spread the love
See also  തൃശൂരിൽ ആലങ്കോട് ലീലാകൃഷ്ണൻ സിപിഐ സ്ഥാനാർഥി? ബിനോയ് വിശ്വം വിളിച്ചെന്ന് സ്ഥിരീകരിച്ച് ആലങ്കോട് ലീലാകൃഷ്ണൻ

Leave a Comment

Your email address will not be published. Required fields are marked *

New Report

Close