കൊടുങ്ങല്ലൂരിൽ നിന്നും പൊള്ളാച്ചിയിലേക്ക് ആരംഭിക്കുന്ന കെ.എസ്.ആർ.ടി.സി. ബസ് സർവ്വീസ് ഇന്ന് ഫ്ളാഗോഫ് ചെയ്യും. കൊടുങ്ങല്ലൂർ വടക്കേ നടയിൽ 12:00 മണിക്ക് നടക്കുന്ന ചടങ്ങിൽ വിആർ സുനിൽ കുമാർ എംഎൽഎ ഫ്ല്ഗോഫ് നിർവഹിക്കും
നഗരസഭാധ്യക്ഷ ഹണി പീതാംബരൻ അദ്ധ്യക്ഷയാകും.
ദിവസവും രാവിലെ 06:25 ന് കൊടുങ്ങല്ലൂർ നിന്നും പുറപ്പെടുന്ന ബസ് 10:35 നാണ് പൊള്ളാച്ചിയിലെത്തുക.
തൃശൂർ -വടക്കുഞ്ചേരി- നെന്മാറ – കൊല്ലങ്കോട്-ഗോവിന്ദാപുരം വഴിയാണ് സർവീസ്.
പൊള്ളാച്ചിയിൽ നിന്നും
തൃശൂർ – പൊള്ളാച്ചി കട്ട് ട്രിപ്പിനു ശേഷം
രാത്രി 07:30 ന് പൊള്ളാച്ചിയിൽ നിന്നും കൊടുങ്ങല്ലൂരിലേക്ക് മടങ്ങുന്ന ബസ് രാത്രി 11:35 ന് കൊടുങ്ങല്ലൂരിൽ തിരിച്ചെത്തും.



