PUDUKAD-NEWS-PUTHUKAD-NEWS

ഹിന്ദു ഏകതാ സമ്മേളനം തൃപ്രയാർ.

തൃപ്രയാർ : ഭാരതത്തിന്റെയും സനാതന ധർമ്മത്തിന്റെയും ശക്തി അമ്മമാരിൽ കൂടിയിരിക്കുന്നു ” സനാതന ധർമ്മ പ്രഭാഷക,പ്രൊഫസർ സരിത അയ്യർ പറഞ്ഞു. തൃപ്രയാർ ഹിന്ദു ഏകതാ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു പ്രൊഫ സരിത അയ്യർ.
മാർഗ്ഗദർശക് മണ്ഡൽ സംസ്ഥാന ജനറൽ സെക്രട്ടറി, ഉമ്പർനാട് സിദ്ധാശ്രമം മഠാധിപതി
സ്വാമി സത് സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം നടത്തി.”ദൗർബല്യവും,അനൈക്യവും ദൂരെ കളഞ്ഞു ഹിന്ദു ഐക്യപ്പെടേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. ഭാരതത്തിന്റെ ശക്തി ലോകത്തിന് കാണിച്ചുകൊടുക്കുന്ന ഈ സമയം തന്നെയാണ് ഹിന്ദുവിന്റെ ഐക്യത്തിന് ഉത്തമ സമയമെന്നും “അദ്ദേഹം പറഞ്ഞു.
രാമു ചേർത്തേടത്ത് അധ്യക്ഷത വഹിച്ചു.സി ആർ രാജേഷ് സ്വാഗതം പറഞ്ഞു. അരുൺ പി. വി.നന്ദി പ്രകാശിപ്പിച്ചു. രാമകൃഷ്ണൻ മാസ്റ്റർ(SNDP നാട്ടിക )കൃഷ്ണകുമാർ വടശ്ശേരി (NSS ചാവക്കാട് താലൂക്)മുതലായ സാമുദായിക സംഘടനാ നേതാക്കന്മാരും,വിവിധ ഷേക്ത്ര കമ്മിറ്റി ഭാരവാഹികളും സംബന്ധിച്ചു. ദേവദാസ് എങ്ങൂർ, ഭൂപേഷ് വെള്ളഞ്ചേരി, കൃഷ്ണകുമാർ വടശ്ശേരി, എം.വി. വിജയൻ, മഹേഷ് എങ്ങൂർ, ഷൈബു പുളിപറമ്പിൽ, ബാബു മഠത്തിൽ, ധനേഷ് പ്രസാദ്, ശിവരാമൻ എരണേഴത്ത്. ദിനേശ് വെള്ളാഞ്ചേരി. സുരേഷ് നടുമുറി എന്നിവർ നേതൃത്വം നൽകി.

Spread the love
See also  ചിറക്കലിൽ ടൈൽസ് കട്ടിംഗിനിനെ ഷോക്കേറ്റ് തൊഴിലാളി മരിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top