നാട്ടിക : എൽ ഡി എഫ് സ്ഥാനാർത്ഥി ഗീതാ ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം റോഡ് ഷോ സംഘടിപ്പിച്ചു. എൽ ഡി എഫ് സ്ഥാനാർത്ഥി ഗീതാ ഗോപി തുറന്ന വാഹനത്തിൽ സഞ്ചരിച്ചു പെരുംമ്പിള്ളിശ്ശേരിയിൽ നിന്ന് ആരംഭിച്ച് തൃപ്രയാർ ബസ് സ്റ്റാൻ്റ് പരിസരത്ത് സമാപിച്ചു .
റോഡ് ഷോ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി എൽ ഡി എഫ് നേതാക്കളായ പി കെ ഷാജൻ, ടി ആർ രമേഷ് കുമാർ, ഷീല വിജയകുമാർ , കെ പി സന്ദീപ്, ഏ എസ് ദിനകരൻ,യുകെ ഗോപാലൻ, ഷീന പറയങ്ങാട്ടിൽ, കെ എം കിഷോർ കുമാർ, പി ആർ വർഗ്ഗീസ് മാസ്റ്റർ, കെ കെ ജോബി, കെ കെ അനിൽ, മധുസുദനൻ, എന്നിവർ നേതൃത്വം നല്കി.



