സുധാകരന് പിന്നാലെ അടൂർ പ്രകാശും; കോന്നിക്കായി ഹൈക്കമാൻഡിന് മേൽ സമ്മർദ്ദം

സുധാകരന് പിന്നാലെ അടൂർ പ്രകാശും; കോന്നിക്കായി ഹൈക്കമാൻഡിന് മേൽ സമ്മർദ്ദം

കെ സുധാകരന് പിന്നാലെ സ്ഥാനാർത്ഥിത്വത്തിനായി സമ്മർദ്ദം ശക്തമാക്കി അടൂർ പ്രകാശ് എംപി. കോന്നിയിൽ സ്ഥാനാർത്ഥിയായി തന്നെയും പരിഗണിക്കണമെന്ന് അടൂർ പ്രകാശ് ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടു. കെ സുധാകരന് നേതൃത്വം വഴങ്ങുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് അടൂർ പ്രകാശും സമ്മർദ്ദം ശക്തമാക്കുന്നത്.

മത്സരിക്കാനില്ലെന്ന ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചതിന് പിന്നാലെയാണ് അടൂർ പ്രകാശിന്റെ സമ്മർദ്ദ നീക്കം. സുധാകരന്റെ സ്ഥാനാർത്ഥിത്വ വിവാദം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്താണ് അടൂർ പ്രകാശ് താൻ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത്. എന്നാൽ സുധാകരന് സീറ്റ് നൽകാൻ ഹൈക്കമാൻഡ് തയ്യാറായതിന് പിന്നാലെ അടൂർ പ്രകാശ് പോസ്റ്റ് പിൻവലിക്കുകയായിരുന്നു. ഇതോടെ കോന്നി നിയമസഭ സീറ്റിൽ അടൂർ പ്രകാശ് തന്നെ മത്സരിക്കുമോ എന്ന ആകാംഷ ഉടലെടുത്തിരിക്കുകയാണ്.

Spread the love
See also  സംസ്ഥാന സർക്കാറിനും മുഖ്യമന്ത്രി വി ഡി സതീശനും അഭിനന്ദനങ്ങൾ അറിയിച്ച് ആശാ വർക്കർമാർ 3000 വർധനവിൽ ആഹ്ലാദം പ്രകടിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top