പറപ്പൂക്കാവ് ഭഗവതി ക്ഷേത്രോത്സവം; വെടിക്കെട്ടിന് അനുമതി നിരസിച്ചു.

കേച്ചേരി പറപ്പൂക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് മാർച്ച് 31 ന് നടത്താനുദ്ദേശിച്ച വെടിക്കെട്ട് പൊതുപ്രദർശനത്തിന് അനുമതി നിരസിച്ചു. പോലീസ്, ഫയർ, റവന്യൂ വകുപ്പുകളുടെ അന്വേഷണ റിപ്പോർട്ടുകൾ പരിശോധിച്ചതിൽ
അഗ്നിശമന വാഹനങ്ങൾക്ക് എത്തിച്ചേരാൻ പര്യാപ്തമായ ഏഴു മീറ്റർ വഴിയില്ലാത്തതിനാൽ അപകടമില്ലാത്ത വിധം വെടിക്കെട്ട് പ്രദർശനം നടത്തുന്നതിനുള്ള ഭൗതിക സാഹചര്യമില്ലെന്നതു കൊണ്ട്, പൊതുജന സുരക്ഷ മുൻനിർത്തി വെടിക്കെട്ട് പൊതുപ്രദർശനത്തിന് അനുമതി നിരസിച്ചതായി അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.

Spread the love
See also  ആനലോറിയും കാറും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്.

Leave a Comment

Your email address will not be published. Required fields are marked *