കയ്പമംഗലം വഴിയമ്പലത്ത് റോഡിൽ തലയടിച്ച് വീണ് പരിക്കേറ്റ നിലയിൽ കണ്ട ആൾ മരിച്ചു. കയ്പമംഗലം വിളക്കുപറമ്പ് സ്വദേശി കല്ലേപ്പറമ്പിൽ കുമാരൻ നായരുടെ മകൻ സഞ്ജയ് (സദു 51) ആണ് മരിച്ചത്. രണ്ടാഴ്ചയോളം മുൻപ് രാത്രിയിരുന്നു സംഭവം,
വഴിയമ്പലം സെൻ്ററിന് പടിഞ്ഞാറ് ഭാഗത്തുള്ള റോഡിൽ തലയിടിച്ച് വീണു കിടക്കുന്ന നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം ഇന്ന് പുലർച്ചെയാണ് മരിച്ചത്. കയ്പമംഗലം പോലീസ് മേൽനടപടികൾ സ്വീകരിച്ചു വരുന്നു


