PUDUKAD-NEWS-PUTHUKAD-NEWS

ഇന്ന് വൈകീട്ട് മുതൽ മദ്യശാലകൾ അടഞ്ഞുകിടക്കും; രണ്ടുദിവസത്തേക്ക് കേരളത്തിൽ ഡ്രൈ ഡേ.

തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്നതിനാൽ രണ്ടുദിവസത്തേക്ക് കേരളത്തിൽ മദ്യവിൽപ്പനയുണ്ടാകില്ല. ഇന്ന് വൈകീട്ട് ആറ്മുതൽ വോട്ടെടുപ്പ് അവസാനിക്കുന്ന വ്യാഴാഴ്‌ച വൈകീട്ടുവരെയാണ് മദ്യവിൽപ്പനയ്ക്ക് നിരോധനമുള്ളത്. വോട്ടെണ്ണൽ ദിനത്തിലും മദ്യവിൽപ്പനയുണ്ടാകില്ല.
ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ് സമയം അവസാനിക്കുന്നതിന് 48 മണിക്കൂർ മുൻപ് മുതൽ ‘ഡ്രൈ ഡേ’ ഉത്തരവ് നിലവിൽവരും. അതിനാൽ ചൊവ്വാഴ്ച വൈകീട്ട് ആറ് മുതൽ കേരളത്തിലെ മദ്യശാലകൾ അടഞ്ഞുകിടക്കും. ബുധനാഴ്‌ചയും തുറക്കില്ല. ഇനി വ്യാഴാഴ്‌ച വൈകീട്ട് വോട്ടെടുപ്പ് അവസാനിച്ച് ശേഷം മാത്രമാകും മദ്യവിൽപ്പനശാലകൾ പ്രവർത്തനം ആരംഭിക്കുക.

Spread the love
See also  2021 ലെ എക്‌സിറ്റ് പോളുകള്‍ എത്രയെണ്ണം ശരിയായി? കേരളത്തിലടക്കം പാളി, കൃത്യമായത് അസമില്‍ മാത്രം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top