PUDUKAD-NEWS-PUTHUKAD-NEWS

സ്വർണ്ണാഭരണ നിർമ്മാണ ശാലയിൽ നിന്നും സ്വർണ്ണവുമായി മുങ്ങിയ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ ഒല്ലൂർ പോലീസ് പിടികൂടി.

ഒല്ലൂർ : അഞ്ചേരിയിലുള്ള സ്വർണ്ണാഭരണ നിർമ്മാണ ശാലയിൽ നിന്നും 29.04.26 തിയ്യതി രാവിലെ സ്വർണ്ണവുമായി കടന്ന് കളത്ത ബംഗാൾ സ്വദേശിയായ ബരുൺ ജന എന്നായാളെ ചെന്നെയിൽ നിന്നുമാണ് മണിക്കൂറുകൾക്കുള്ളിൽ ഒല്ലൂർ പോലീസ് പിടികൂടിയത്.
29 . 04. 26 ന് രാവിലെ 6.30 മണിയോടെ യാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിവരം അറിഞ്ഞ ഉടൻ തന്നെ ഒല്ലൂർ പോലീസ് സ്റ്റേഷനിൽ പരാതിനൽകുകയും പരാതിയിൽ കേസ് റെജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയും സൈബർ സെല്ലിൻെറയും സഹായത്തോടെയുള്ള അന്വേഷണത്തിൽ ഏകദേശം ഉച്ച സമയത്തോടെ വെസ്റ്റ് ബംഗാൾ സ്വദേശിയായ പ്രതിയുടെ സാനിദ്ധ്യം ഒറ്റപ്പാലം ഭാഗത്ത് കണ്ടെത്തുകയും
ആ സമയം ആ വഴി ഖോരക്ക്പൂർ എക്സ്സ് പ്രസ്സ് തീവണ്ടിയുടെ സഞ്ചാരം മനസ്സിലാക്കി ഒല്ലൂർ സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ജിസ്സ് മാത്യുവും, സിവിൽ പോലീസ് ഓഫീസർ നിരാജ്മോനും ഉടൻ തന്നെ പിന്തുടർന്ന് പാലക്കാട്, കോയബത്തൂർ, ട്രിച്ചി , സേലം എന്നീ സ്ഥലങ്ങളിലൂടെ റെയിൽവേ പോലീസിൻ്റെ സഹകരണത്തോടെയും RPF ൻെറ സഹായത്തോടെയും പ്രതിയെ ചെന്നൈയിൽ നിന്നും സ്വർണ്ണമടക്കം പിടി കൂടി അറസ്‌റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്യുകയായിരുന്നു.
തൃശ്ശൂർ സിറ്റി പോലീസ് കമ്മീണർ നകുൽ രാജേന്ദ്ര ദേശ്മുഖിൻ്റെ നിർദ്ധേശാനുസരണം ഒല്ലൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ തോംസൺ K P യുടെ നേതൃത്വത്തിൽ ഉള്ള അന്വേഷണ സംഘത്തിൽ ഒല്ലൂർ ഇൻസ്‌പെക്ടർ , ഫൈസൽ, സബ് ഇൻസ്‌പെക്ടർ ജീസ് മാത്യു, വരുൺ, സീനായർ സിവിൽ പോലിസ് ഓഫീസർ ഉല്ലാസ്സ്, സിവിൽ പോലീസ് ഓഫീസർ നിരാജ്മോൻ K N എന്നിവരാണ് ഉണ്ടായിരുന്നത്.

Spread the love
See also  ഐ.എൻ.ടി.യു.സി പാറളം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മെയ് ദിനം ആഘോഷിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top