PUDUKAD-NEWS-PUTHUKAD-NEWS

ബൈക്കിൽ നിന്ന് തെന്നി വീണ് ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികക്ക് ദാരുണാന്ത്യം.

അവിണിശേരി :  തൃശൂർ മുണ്ടു പാലം ജംഗ്ഷനിൽ ബൈക്കിൽ നിന്ന് തെന്നി വീണ് ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികക്ക് ദാരുണാന്ത്യം. അവിണിശേരി സെൻ്റ് ജോസഫ് പള്ളിക്ക് സമീപം വടും കൂറ്റിൽ വീട്ടിൽ ശ്രീനിവാസൻ്റെ ഭാര്യ ദേവിക (36) ആണ് മരിച്ചത്. വ്യാഴം രാവിലെ 8 ന് തൃശൂർ പൂങ്കുന്നത്തെ മണപ്പുറത്തിൻ്റെ എജ്യുക്കേഷൻ സ്ഥാപനത്തിലേക്ക് ജോലിക്ക് പോകുന്നതിടയിലാണ് അപകടം.
ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന് മുന്നിലുണ്ടായ കാറിനെ മറികടക്കുന്നതിനിടയിൽ സ്‌കൂട്ടർ തെന്നി വീണ് ലോറിക്കടിയിൽപ്പെട്ട ഇവരുടെ തലയിലൂടെ ചക്രം കയറിയിറങ്ങിയതായി നാട്ടുകാർ പറഞ്ഞു ഇവരെ തൃശൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകൾ: ദിയ.

Spread the love
See also  അജ്ഞാത മൃതദേഹം കണ്ടെത്തി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top