PUDUKAD-NEWS-PUTHUKAD-NEWS

കുപ്രസിദ്ധ ഗുണ്ട ബ്രാവോ അനന്തകൃഷ്ണനെ ഒരു വർഷത്തേക്ക് ജയിലാക്കി.

അന്തിക്കാട് : നിരവധി ക്രിമിനൽക്കേസിലെ കേസിലെ പ്രതിയും അന്തിക്കാട് പോലീസ് സ്റ്റേഷൻ റൗഡിയുമായ കിഴുപ്പിളളിക്കര വില്ലേജ് കിഴുപ്പിളളിക്കര സ്വദേശി ഏങ്ങാണ്ടി വീട്ടില്‍ ബ്രാവോ എന്നറിയപ്പെടുന്ന അനന്തകൃഷ്ണന്‍ (23) എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ ജയിലിലെത്തിച്ച് ഉത്തരവ് നടപ്പിലാക്കി.
തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി ബി. കൃഷ്ണ കുമാർ ഐ പി എസ് നല്കിയ ശുപാർശയിൽ തൃശ്ശൂർ ജില്ലാ കളക്ടർ ശ്രീമതി. ശിഖാ സുരേന്ദ്രൻ ഐ.എ.എസ് ആണ് കാപ്പ നിയമപ്രകാരമുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
ബ്രാവോ എന്നറിയപ്പെടുന്ന അനന്തകൃഷ്ണൻ അന്തിക്കാട്, കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധികളിലായി ഒരു വധശ്രമക്കേസിലും, വീടുകയറി ആക്രമണം നടത്തിയ രണ്ട് കേസുകളിലും, ഏഴ് അടിപിടിക്കേസിലും, മയക്ക് മരുന്ന് വിൽപ്പനക്കായി സൂക്ഷിച്ച ഒരു കേസ്സിലും, മയക്ക് മരുന്ന് ഉപയോഗിച്ച മൂന്ന് കേസുകളിലും അടക്കം ആകെ പതിനാല് ക്രിമിനൽക്കേസുകളിലെ പ്രതിയാണ്.
അന്തിക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കേഴ്സൺ വി എം, എസ് ഐ അഫ്സൽ എം, ജി എസ് സി പി ഒ കൃജേഷ് സി വി, എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Spread the love
See also  രോഗിയുമായി സഞ്ചരിച്ചിരുന്ന ആംബുലൻസ് നിയന്ത്രണം വിട്ട് റോഡരുകിലെ സൂചന ബോർഡിലിട് ഒരാൾക്ക് പരിക്ക് പറ്റി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top