കയ്‌പമംഗലം മൂന്നുപീടികയിൽ വ്യാപാരി കുഴഞ്ഞുവീണ് മരിച്ചു. കാക്കാതുരുത്തി പള്ളിവളവിൽ NKV ട്രേഡേഴ്സ് എന്ന പേരിൽ ഹാർഡവെയർ ഷോപ്പ് സ്ഥാപനം നടത്തുന്ന പടിയൂർ സ്വദേശി നമ്പിപുന്നിലത്ത് വീട്ടിൽ അബ്ദുൾഖാദർ (60) ആണ് മരിച്ചത്.
ഇന്നലെ രാത്രി എട്ട് മണിയോടെ കാക്കാത്തിരുത്തി പള്ളിവളവിലെ കടയ്ക്ക് മുന്നിലാണ് ഇദ്ദേഹം കുഴഞ്ഞുവീണത്, കടയിൽ നിന്നും പുറത്ത്പോയി സ്കൂട്ടറിൽ മടങ്ങുവരുകയായിരുന്നു, ഇതിനിടയിലാണ് കുഴഞ്ഞുവീണത്. ഉടൻ തന്നെ സമീപത്തുണ്ടായിരുന്നവർ ചേർന്ന് ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
അഞ്ച് വർഷത്തോളമായി കാക്കാത്തിരുത്തി പള്ളിവളവിൽ വ്യാപാര സ്ഥാപനം നടത്തി വരുകയായിരുന്നു ഇദ്ദേഹം, പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് വൈകീട്ട് 4.30 ന് പടിയൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടത്തും.




