PUDUKAD-NEWS-PUTHUKAD-NEWS

ടിപ്പർ ലോറിയിടിച്ച് ആംബുലൻസ് ഡ്രൈവർക്ക് ഗുരുതര പരിക്ക്.

മതിലകത്ത് ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ ആംബുലൻസ് ഡ്രൈവർക്ക് പരിക്ക്. മതിലകം. കഴുവിലങ്ങ് സ്വദേശി അനിലിനാണ് പരുക്കേറ്റത്, ഗുരുതരമായി പരിക്കേറ്റ ഇയാളെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ മതിലകം പടിഞ്ഞാറ് കളരിപ്പറമ്പ് സ്‌കൂളിനടുത്തായിരുന്നു അപകടം. അനിൽ സഞ്ചരിച്ചിരുന്ന ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. വെള്ളാങ്ങല്ലൂർ സർവീസ് സഹകരണ ബാങ്കിൻ്റെ ആംബുലൻസ് ഡ്രൈവറാണ് അനിൽ

Spread the love
See also  ന്യൂനമര്‍ദ്ദവും ചക്രവാതച്ചുഴിയും രൂപപ്പെട്ടു, അടുത്ത 5 ദിവസങ്ങളില്‍ കേരളത്തിലും മഴ കനക്കും

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top