ഉത്രാളിക്കാവ് ഭഗവതി ക്ഷേത്രം പതിനഞ്ചാമത് ശ്രീമദ് ദേവി ഭാഗവത നവാഹ യജ്ഞം ഒന്നാം ദിവസം പുരാണ തത്ത്വ നിർണ്ണയം മുതൽ ദേവീദർശന പാരായണം നടന്നു.

ഉത്രാളിക്കാവ് ഭഗവതി ക്ഷേത്രം പതിനഞ്ചാമത് ശ്രീമദ് ദേവി ഭാഗവത നവാഹ യജ്ഞം ഒന്നാം ദിവസം പുരാണ തത്ത്വ നിർണ്ണയം മുതൽ ദേവീദർശന പാരായണം നടന്നു.

ഉത്രാളിക്കാവ് ഭഗവതി ക്ഷേത്രം പതിനഞ്ചാമത് ശ്രീമദ് ദേവി ഭാഗവത നവാഹ യജ്ഞം ഒന്നാം ദിവസം പുരാണ തത്ത്വ നിർണ്ണയം മുതൽ ദേവീദർശന പാരായണം നടന്നു. ക്ഷേത്രത്തിൽ രാവിലെ വിശേഷാൽ ചടങ്ങുകൾക്കു ശേഷം യജ്ഞ വേദിയിൽ ശ്രീമദ് ദേവീഭാഗവത പാരായണം, പ്രഭാഷണം തുടർന്ന് പുരാണ തത്ത്വ നിർണ്ണയം മുതൽ ദേവീദർശന പാരായണം, ഗുരുപൂജ, ഭുവനേശ്വരി അർച്ചന, ഗംഗാജല അഭിഷേകം, അമൃതഭോജനം, പാരായണം, പ്രഭാഷണം, മാതൃ പൂജ എന്നിവ നടന്നു. പ്രധാന നിവേദ്യമായ അടനിവേദ്യം വഴിപാടും നടന്നു. യജ്ഞാചാര്യൻ പെരുമ്പാവൂർ പട്ടിമറ്റം സി ജെ ആർ പിള്ളയുടെ നേതൃത്വത്തിലാണ് പാരായണം നടക്കുന്നത്.
നവാഹ യജ്ഞ കമ്മിറ്റി പ്രസിഡണ്ട് പി. ആർ. സുരേഷ് കുമാർ (മണികണ്ഠൻ), സെക്രട്ടറി കൃഷ്ണകുമാർ കണ്ടേരി, ട്രഷറർ പി. വി. ഹരികൃഷ്ണൻ , സി. ജയേഷ് കുമാർ, ഉപദേശക സമിതി ഭാരവാഹികൾ, മാതൃസമിതി അംഗങ്ങൾ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഒട്ടനവധി ഭക്തജനങ്ങൾ വിശേഷാൽ ചടങ്ങുകളിൽ പങ്കു കൊണ്ടു. യജ്ഞം നടക്കുന്ന മുഴുവൻ ദിവസവും 500 ഓളം പേർക്ക് പ്രസാദ ഊട്ടും, ലഘു ഭക്ഷണവും ഉൾപ്പെടെ മുഴുവൻ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും, ദൂരദേശങ്ങളിൽ നിന്നും ഉത്രാളിക്കാവിലമ്മയുടെ നവാഹ യജ്ഞത്തിൽ പങ്കെടുക്കാൻ എല്ലാവരേയും ക്ഷണിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു.

Spread the love
See also  പാലപ്പെട്ടിയിൽ ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാഹനത്തിന് തീപിടിച്ചു#shorts #news #accidentnews

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top