അന്തിക്കാട് : യുവതിയെ തീപൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. അന്തിക്കാട് വാട്ടർ ടാങ്കിന് സമീപം താമസിക്കുന്ന മരോട്ടിക്കൽ സുനിലിന്റെ ഭാര്യ സ്മിത (47) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഇവരുടെ വീടിന്റെ സമീപത്തുള്ള പഴയ വീട്ടിലെ ശുചിമുറിയിൽ നിന്ന് തീപടരുന്നത് കണ്ട് അയൽവാസികൾ ഓടിവരികയായിരുന്നു.
ഇവിടെ സൂക്ഷിച്ചിരുന്ന വിറകിലേക്ക് പടർന്നുപിടിച്ച തീ കെടുത്തുന്നതിനിടയിലാണ് സ്മിതയെ ശുചിമുറിക്കകത്ത് തീപൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൃപ്രയാർ അർച്ചന സിൽസിലെ ജീവനക്കാരിയാണ് സ്മിത. മക്കൾ : മാളവിക, ഉണ്ണിമായ. മരുമകൻ : പ്രവിദ്. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12-ന് ആനക്കാട് ശ്മശാനത്തിൽ. അന്തിക്കാട് പോലീസും ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.



