പെരിങ്ങോട്ടുകര : താന്ന്യം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ മുഖ്യ മന്ത്രിയായി വി.ഡി. സതീശന്റെ നേതൃത്വത്തിൽ അധികാരമേൽക്കുന്ന ടീം യുഡിഎഫ് സർക്കാരിന് അഭിവാദ്യമർപ്പിച്ച് ആഹ്ളാദ പ്രകടനം നടത്തി. മണ്ഡലം കമ്മറ്റി ഓഫീസിൽ നിന്നും ആരംഭിച്ച ആഹ്ളാദ പ്രകടനം ഷെഡ് സ്റ്റോപ്പ്, മൂന്നും കൂടിയ സെന്റർ, താന്ന്യം സെന്റർ എന്നീ സ്ഥലങ്ങളിലൂടെ നടന്ന് പെരിങ്ങോട്ടുകര കിഴക്കേ നടയിൽ സമാപിച്ചു.
വാദ്യ മേളങ്ങളും, വഴിയാത്രകാർക്കും, സെന്ററുകളിലെ കടകളിലും മധുരവിതരണം നടത്തിയും, പടക്കം പൊട്ടിച്ചുമാണ് ആഹ്ളാദ പ്രകടനത്തിന് നേതൃത്വം നൽകിയത് മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ആന്റോ തൊറയൻ കോൺഗ്രസ് നേതാക്കളായ പ്രദീപ്. വി.കെ, രാമൻ തമ്പൂതിരി, ഷാഫി കല്ലുംകടവ്, ഹബീബുള്ള, എം.കെ. ചന്ദ്രൻ, ബിന്ദു ശരവണൻ, മാധവൻ നായർ,
പോൾ പുലിക്കാട്ടിൽ, റോയ് ആന്റണി, പ്രമോദ് കണിമംഗലത്ത്, ബെന്നി തട്ടിൽ, അലി സഗീർ, ശ്രീധരൻ, സക്കീന റസാഖ്, ഡെയ്സി പോൾസൺ, ലൂയീസ് താണിക്കൽ, ഷിബിത സലീഷ്,ശിവജി കൈപ്പുള്ളി, സലീഷ് കരിപ്പാറ, വിൻസെന്റ് കുണ്ടുകുളങ്ങര, ഷംസുദീൻ കടുകപ്പീടികയിൽ, പ്രമോദ് കണിമംഗലത്ത്, നിസാർ കുമ്മം കണ്ടത്ത്,കെ.എൻ. വേണുഗോപാൽ എന്നിവർ നേതൃത്വം നൽകി



