PUDUKAD-NEWS-PUTHUKAD-NEWS

കാലവർഷ തയ്യാറെടുപ്പുകളും വെള്ളക്കെട്ട് പ്രതിരോധ പ്രവർത്തനങ്ങളും വിലയിരുത്തി.

ജില്ലയിൽ കാലവർഷ തയ്യാറെടുപ്പുകളും വെള്ളക്കെട്ട് പ്രതിരോധ പ്രവർത്തനങ്ങളും വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. വിവിധ വകുപ്പുകളുടെയും റോഡ് നിർമാണ ഏജൻസികളുടെയും പ്രവർത്തനങ്ങൾ യോഗത്തിൽ വിലയിരുത്തുകയും അടിയന്തര നടപടി സ്വീകരിക്കാൻ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
കരുവന്നൂർ കമാൻ്റ് മുഖത്തെ ഷട്ടർ നിർമ്മാണം ഈ മാസം തന്നെ പൂർത്തികരിക്കുന്നതിന് ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകി. ചേർപ്പ് ചേനം മേഖലയിലെ കുളവാഴ ചണ്ടി നീക്കം ചെയ്ത് വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ഇറിഗേഷൻ വകുപ്പിന് നിർദ്ദേശം നൽകി.
മൺസൂണിന് മുമ്പായി കാനകൾ വുത്തിയാക്കിയും ഡ്രെയ്നേജ് നിർമ്മാണം പൂർത്തിയാക്കിയും സമീപ പ്രദേശങ്ങളിലെ വീടുകളിലും മറ്റും വെള്ളം കയറില്ലെന്ന് ഉറപ്പു വരുത്തണമെന്ന് ദേശീയപാത അതോറിറ്റി, കെ എസ് ടി പി, പി ഡബ്ല്യുഡി, തദ്ദേശ സ്വയം ഭരണ തുടങ്ങി എല്ലാ റോഡുടമസ്ഥ ഏജൻസികൾക്കും നിർദ്ദേശം നൽകി.
പെരിഞ്ഞനം, മതിലകം, ശ്രീനാരായണപുരം, എടവിലങ്ങ് എന്നീ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന പെരുന്തോട് – വലിയതോട് ചണ്ടിയും കുളവാഴയും നിറഞ്ഞു കിടക്കുകയാണ്. ഇത് വൃത്തിയാക്കുന്നതിന് ഇറിഗേഷൻ വകുപ്പിന് നിർദ്ദേശം നൽകി. ദേശീയപാത 66 നിർമ്മാണപ്രവർത്തികൾ കാരണം മഴയെ തുടർന്ന് ഒരുമനയൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്കും സമീപ പ്രദേശത്തെ വീടുകളിലേക്കും വെള്ളവും ചെളിയും കയറുന്ന സാഹചര്യമാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ, ഒരുമനയൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അത് പരിഹരിക്കുന്നതിന് ദേശീയപാതാ അതോറിറ്റിക്ക് നിർദ്ദേശം നൽകി.
ദേശീയപാത 544 ൽ ശരിയായ രീതിയിലുള്ള ഡ്രെയ്നേജിൻ്റെ നിർമ്മാണം നടത്താത്തതിനാൽ കൊരട്ടി, മേലൂർ പഞ്ചായത്തുകളിൽ വെള്ളക്കെട്ട് ഉണ്ടാകുന്നതായി പഞ്ചായത്ത് പ്രസിഡൻ്റുമാർ അറിയിച്ചിട്ടുണ്ട്. ആയത് ഒഴിവാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കാൻ ദേശീയപാതാ അതോറിറ്റിക്ക് നിർദ്ദേശം നൽകി.
യോഗത്തിൽ ജോയിന്റ് ഡയറക്ടർ, തദ്ദേശസ്വയംഭരണ വകുപ്പ്, എക്സിക്യൂട്ടീവ് എഞ്ചിനീയർ (മേജർ ഇറിഗേഷൻ), എക്സിക്യൂട്ടീവ് എഞ്ചിനീയർ (മൈനർ ഇറിഗേഷൻ), എക്സിക്യൂട്ടീവ് എഞ്ചിനീയർ (അഡീഷണൽ ഇറിഗേഷൻ), പ്രോജക്ട് മാനേജർ, കെ.എൽ.ഡി.സി, പ്രോജക്ട് ഡയറക്ടർ,
ദേശീയപാത അതോറിറ്റി, പാലക്കാട്, പ്രോജക്ട് ഡയറക്ടർ, ദേശീയപാത അതോറിറ്റി, എറണാകുളം, എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെ.എസ്.ടി.പി, കുറ്റിപ്പുറം എന്നിവരും ചേർപ്പ്, ചാവക്കാട്, താന്യം, പാറളം, വലപ്പാട്, ലേർ, കൊടാടി, പാഞ്ഞാളി, ശ്രീനാരായണപുരം, മതിലകം, പെരിഞ്ഞനം, ഒരുമനയൂർ എന്നീ തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാരും പങ്കെടുത്തു.

Spread the love
See also  എടത്തിരുത്തിയിൽ യുവാവിനെ കു ത്തി കൊ ല പ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ..

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top