വില്ല പ്രൊജക്ട് പരസ്യം ചെയ്യാനെന്ന പേരിൽ 32 ലക്ഷം രൂപയും പത്തുപവനോളം സ്വർണ്ണവും തട്ടിയെടുത്ത് യുവതിയെ ലൈംഗിക പീഡനം നടത്തിയ കേസിലെ പ്രതിയായ നിലമ്പൂർ കരിമ്പുഴ സ്വദേശിയായ കുളങ്ങര വീട്ടിൽ അയൂബ് എന്നയാളെയാണ് വെസ്റ്റ് പോലീസും തൃശൂർ സിറ്റി സാഗോക്ക് സ്ക്വാഡും ചേർന്നുള്ള അന്വേഷണത്തിൽ തമിഴ്നാട്ടിൽ നിന്നും പിടികൂടിയത്.
2025 വർഷത്തിലാണ് പ്രതി യുവതിയുമായി പരിചയപെടുന്നത് പിന്നീട് യുവതിയുടെ വില്ല പ്രൊജക്ട് പരസ്യം ചെയ്യുന്നതിനും തുടർന്നുള്ള ടാക്‌സ് ഇഷ്യൂ തീർക്കുന്നതിനും എന്ന പേരിൽ 32 ലക്ഷം രൂപയും പത്തുപവനോളം സ്വർണ്ണവും കൈക്കലാക്കുയായിരുന്നു. അതിനുശേഷം 2025 ജനുവരിമാസത്തിൽ ഹോട്ടലിൽവച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും ചെയ്‌തു.
ഇക്കാര്യത്തിന് തൃശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ കേസ് റെജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു. തൃശൂർ വെസ്റ്റ് പോലീസും ത്യശൂർ സിറ്റി സാഗോക്ക് സ്‌ക്വാഡും സൈബർ സെല്ലിൻറ സഹായത്തോടെ ചേർന്നു നടത്തിയ അന്വേഷണത്തിൽ പ്രതി തമിഴ്‌നാട്ടിലെ ഏർവാടിയിൽ ഉണ്ടെന്ന് മനസ്സിലാക്കുകയും അന്വേഷണ സംഘം തമിഴ്‌നാട്ടിലെ ഏർവാടിയിലെത്തി നടത്തിയ പരിശോധനയിൽ അതിവിദഗ്ധമായി പ്രതിയെ പിടികൂടുകയായിരുന്നു
തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ്‌മുഖ് ഐ പി എസിൻ നിർദ്ദേശത്തിലും അസിസ്റ്റൻറ് കമ്മിഷണർ ശശീധരൻറെ നേതൃത്വത്തിലുമുള്ള അന്വേഷണ സംഘത്തിൽ വെസ്റ്റ് ഇൻസ്പെക്ടർ അബ്ദുൾ റഹ്മാൻ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ജയലക്ഷ്‌മി, സീനിയർ സിവിൽ പോലീസ് ഓഫീസർ അഖിൽ വിഷ്‌ണു എന്നിവരും സാഗോക്ക് ടീം അംഗങ്ങളായ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പി.കെ പഴനി സ്വാമി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സജി ചന്ദ്രൻ, ശ്രീജിത്ത്, അരുൺ, സുനീപ്, സിംസൺ, നൈജോൺ, എന്നിവരുമാണ് ഉണ്ടായിരുന്നത്.



