PUDUKAD-NEWS-PUTHUKAD-NEWS

ചാവക്കാട് നഗര മധ്യത്തിൽ ലോറിയിടിച്ച് കട തകർന്നു. : കടക്കുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന കടയുടമ രക്ഷപ്പെട്ടു.

ചാവക്കാട് നഗര മധ്യത്തിൽ ലോറിയിടിച്ച് കട തകർന്നു, കടക്കുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന കടയുടമ രക്ഷപ്പെട്ടു. ഇന്ന് പുലർച്ച 2 മണിക്ക് ചരക്ക് ലോറി പുറകിലേക്ക് എടുക്കുമ്പോഴാണ് നഗര മധ്യത്തിലെ ചക്കാല സ്റ്റോഴ്സ്, തൊട്ടുടത്തുളള ബാർബർ ഷോപ്പ് എന്നി കടളിലേക്ക് ഇടിച്ചു കയറിയത്. കടകളുടെ മുൻഭാഗം തകർന്നു.
അപകട സമത്ത് ബാർബർഷോപ്പ് ഉടമ ശ്രീരാമൻ ഷോപിനുള്ളിൽ ഉറങ്ങുകയായിരുന്നു. പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. ശബ്ദം കേട്ട് ഉണർന്നപ്പോൾ മുൻ ഭാഗം തകർന്ന് കിടക്കുന്നതാണ് കണ്ടത്.മഞ്ചേരിയിൽ നിന്നും അരി കയറ്റി പറവൂരിലേക്ക് പോയിരുന്ന ലോറിയാണ് അപകടത്തിൽ പ്പെട്ടത്. ചാവക്കാട് പൊലിസ് സ്ഥലത്തെത്തി.

Spread the love
See also  ബൈക്കപകടത്തിൽപ്പെട്ട് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കുന്നംകുളം നഗരസഭയിലെ റവന്യൂ ഉദ്യോഗസ്ഥൻ മരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top