PUDUKAD-NEWS-PUTHUKAD-NEWS

മൂന്നുപീടികയിൽ തെരുവുനായ് ആക്രമണം, നാല് പേർക്ക് കടിയേറ്റു.

കയ്‌പമംഗലം : മൂന്നുപീടിക സെൻ്ററിൽ തെരുവുനായയുടെ ആക്രമണം, സെൻ്ററിലൂടെ നടന്നുപോവുകയായിരുന്ന നാല് പേർക്ക് നായയുടെ കടിയേറ്റു.
ഇന്ന് വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. സെൻ്ററിന് കിഴക്ക് ഭാഗത്തുള്ള ഇരിഞ്ഞാലക്കുട ബസ് സ്റ്റോപ്പിലാണ് ആദ്യം നായ ആളുകളെ ആക്രമിച്ചത്.
ഇവിടെ ഉണ്ടായിരുന്ന ഇരിഞ്ഞാലക്കുട സ്വദേശി ലീന, മകൻ ഇമ്മാനുവൽ, പാലക്കാട് സ്വദേശി രാജേഷ് എന്നിവർക്കാണ് കടിയേറ്റത്, ഇതിന് ശേഷം ടൗണിലൂടെ വടക്ക് ഭാഗത്തേക്ക് ഓടിയ നായ അറവുശാല സെൻ്ററിൽ വെച്ച് കയ്‌പമംഗലം സ്വദേശിയായ വിഷ്ണുവിനെയും ആക്രമിച്ചിട്ടുണ്ട്.
നാല് പേരെയും ഇരിഞ്ഞാലക്കുട താലൂക്ക് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. നാല് പേർക്കും സാരമായി മുറിവേറ്റ നിലയിലാണ്. പെരിഞ്ഞനം ഫസ്റ്റ് എയ്ഡ് ആംബുലൻസ് പ്രവർത്തകർ ആണ് പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. മൂന്നുപീടികയിലും പരിസര പ്രദേശങ്ങളിലും ഈയിടെയായി തെരുവുനായയുടെ ശല്യം വർധിച്ചുവരുന്നതായി നാട്ടുകാർ പറയുന്നു, പഞ്ചായത്ത് അധികൃതർ എത്രയും വേഗം നടപടി സ്വീകരിക്കുമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Spread the love
See also  വെള്ളാങ്ങല്ലൂരിൽ ഉമ്മൻചാണ്ടി അനുസ്മരണം നടത്തി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top