PUDUKAD-NEWS-PUTHUKAD-NEWS

കനത്ത മഴയെത്തുടർന്ന് തൃപ്രയാർ ടെമ്പിൾ റോഡിലെ ഒട്ടേറെ കടകളിൽ വെള്ളം കയറി.

തൃപ്രയാർ : കനത്ത മഴയെത്തുടർന്ന് തൃപ്രയാർ ടെമ്പിൾ റോഡിലെ ഒട്ടേറെ കടകളിൽ വെള്ളം കയറി. ഞായറാഴ്ച രാവിലെ പെയ്ത ശക്തമായ മഴയിലാണ് റോഡുകളിൽ വെള്ളം ഉയരുകയും ഇവ സമീപത്തെ കടകളിലേക്ക് ഒഴുകി എത്തുകയും ചെയ്തത്.
ദേശീയ പാത നിർമ്മാണവുമായി ബന്ധപ്പെട്ട് 2 വർഷം പിന്നിട്ടിട്ടും ഇവിടത്തെ കാനകളുടെ നിർമ്മാണം പൂർത്തിയാകാത്തതാണ് വെള്ളക്കെട്ടിന് കാരണമെന്നാണ് ആക്ഷപം. കാല വർഷം ശക്തമാകുന്നതോടെ കൂടുതൽ ദുരിതത്തിന് ഇടയാക്കുമെന്ന ആശങ്ക വ്യാപാരികൾക്കുണ്ട്.
കഴിഞ്ഞ സീസണിലും ഇവിടെ വെള്ളം കയറി ഒട്ടേറെ വ്യാപാര സ്ഥാപനങ്ങൾക്ക് നാശ നഷ്ടം നേരിട്ടിരുന്നു.  ഞായറാഴ്ച ആയതിനാൽ ഭൂരിഭാഗം കടകളും അടഞ്ഞു കിടക്കുന്നതിനാൽ തിങ്കളാഴ്ച കടതുറന്നതിന് ശേഷമേ നഷ്ടത്തിൻ്റെ വ്യാപ്തി അറിയാനാകു.

Spread the love
See also  രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top