ക്ഷേത്രത്തിലെ ഏഴ് ഭണ്ഡാരങ്ങൾ കുത്തിതുറന്ന് മോഷണം

ക്ഷേത്രത്തിലെ ഏഴ് ഭണ്ഡാരങ്ങൾ കുത്തിതുറന്ന് മോഷണം

മതിലകം കഴുവിലങ്ങിൽ ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണം കവർന്ന നിലയിലാണ്. കഴുവിലങ്ങ് മഹദേവ ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ഇന്ന് പുലർച്ചെ ക്ഷേത്രം ജീവനക്കാർ നട തുറയ്ക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ക്ഷേത്രത്തിനകത്തും പുറത്തുമായുളള ഏഴ് ഭണ്ഡാരങ്ങളാണ് കവർന്നിട്ടുള്ളത്. ക്ഷേത്രം ഭാരവാഹികളുടെ പരാതിയിൽ മതിലകം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Spread the love
See also  മണ്ണുത്തിയിൽ വാഹനാപകടം; കണ്ണാറ സ്വദേശിക്ക് ദാരു ണാന്ത്യം..

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top