ഒല്ലൂർ : പുത്തൂർ പള്ളിക്കു സമീപമുള്ള വീട്ടിലേക്ക് അതിക്രമിച്ചുകയറി കല്ലെറിഞ്ഞ് അതിക്രമം നടത്തുകയും വീട്ടുകാരെ വധശ്രമം നടത്തുകയും ചെയ്ത കേസിലെ പ്രതിയായ ഒല്ലൂർ പോലീസ് സ്റ്റേഷൻ റൗഡിലിസ്റ്റിൽ ഉൾപ്പെട്ടമോഹനൻ മകൻ കുട്ടു എന്ന് വിളിക്കുന്ന കൃഷ്ണജ് (30), തൈക്കാട്ടുശ്ശേരി എടത്തേടത്ത് വീട്ടിൽ വിഷ്ണു (28) എന്നിവരെയാണ് ഒല്ലൂർ പോലീസ് പിടികൂടിയത്.
ക്രിസ്തുമസിന്റെ തലേദിവസം രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പുത്തൂർ പള്ളിക്ക് സമീപം താമസിക്കുന്ന ഒല്ലൂർ പോലീസ് സ്റ്റേഷനിലെ റൗഡിയായ അജയ് എന്നയാളുടെ വീട്ടിലേക്കാണ് രാത്രി 10 മണിയോടെ കാറിൽ എത്തിയ സംഘം ആക്രമണം നടത്തിയത്. സ്റ്റേഷനിൽ പരാതിലഭിച്ച ഉടൻതന്നെ കേസ് റെജിസ്റ്റർ ചെയ്ത് അന്വേഷണ സംഘം പ്രതികൾക്കുവേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ചു. സംഭവത്തിനു ശേഷം പ്രതികളെ പിന്തുടരുന്ന വേളയിൽ പ്രതികൾ ഉൾപ്പെടുന്ന സംഘം സഞ്ചരിച്ചിരുന്ന വാഹനത്തെ സൈബർ സെല്ലിൻെറ സാങ്കാതിക സഹായത്തോടെ കണ്ടെത്തുകയും പ്രതികളിലൊരാളായ വിഷ്ണുവിനെ വാഹനത്തോടൊപ്പം പിടികൂടുകയായിരുന്നു.
തുടർന്ന് ഒളിവിൽ പോയ ഒന്നാം പ്രതിയായ കൃഷ്ണജിന് വേണ്ടി അന്വേഷണം ഊർജ്ജിതമാക്കുകയും ക്രിസ്മസ് ദിനത്തിൽ വൈകീട്ട് കൃഷ്ണജിനെ കൊഴുക്കുള്ളി ഭാഗത്ത് നിന്നും അതി സാഹസികമായി പിടികൂടുകയുമായിരുന്നു. സാജൻ തീക്കാറ്റിൻേറയും ജിഷ്ണുവിൻേറയും ഗാങ്ങുകൾ തമ്മിലുള്ള വൈരാഗ്യമാണ് കൃത്യത്തിലേക്ക് നയിച്ചത് എന്നാണ് അന്വേഷണത്തിൽ വെളിവായിട്ടുള്ളത്.
കോടതിയിൽ ഹാജരാക്കിയ രണ്ട് പ്രതികളെയും റിമാൻഡ് ചെയ്തു. ഒല്ലൂർ ഇൻസ്‌പെക്ടർ ഇ ആർ ബൈജുവിൻെറ നേതൃത്വത്തിൽ ഉള്ള അന്വേഷണ സംഘത്തിൽ സബ് ഇൻസ്‌പെക്ടർമാരായ വരുൺ, സോമൻ, അസിസ്റ്റൻറ് സബ് ഇൻസ്‌പെക്ടർമാരായ സന്ദീപ്, അജിത്, സിവിൽ പോലീസ് ഓഫീസർമാരായ ശ്യാം ചെമ്പകം, കെ എൻ നിരാജ്മോൻ, പി പി അജിത് എന്നിവരാണ് ഉണ്ടായിരുന്നത്.


