ചേർപ്പ് : തളിക്കുളം സ്നേഹതീരം ബീച്ച് കണ്ട് മടങ്ങുകയായിരുന്ന പാലക്കാട് സ്വദേശികളായ കുട്ടികളടങ്ങുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. ആളപായമില്ല. ഇന്ന് പുലർച്ചെ നാലിനാണ് അപകടം മുണ്ടായത്.
സി.എൻ.എൻ.സ്ക്കൂളിന് മുന്നിൽ നിന്ന് നിയന്ത്രണം വിട്ട കാർ പഴയ കെനറാ ബാങ്കിന് സമീപം റോഡരികിലെ വൈദ്യുതി പോസ്റ്റും ഷോപ്പുകളുടെ ബോർഡുകളും തകർത്ത് തൊട്ടടുത്ത മാഫാം ഷോപ്പിന് മുന്നിലെ ഇരുമ്പ് ഭിത്തിയിൽ ഇടിച്ചു നിന്നു. പ്രദേശത്ത് വൈദ്യുതി ബന്ധം നിലച്ചു. ചേർപ്പ് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.


