PUDUKAD-NEWS-PUTHUKAD-NEWS

താമസസ്ഥലത്ത് അതിക്രമിച്ചുകയറി അന്യസംസ്ഥാനക്കാരിയായ അതിജീവിതയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ.

മാള : മാള പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന അന്യ സംസ്ഥാന തൊഴിലാളിയുടെ ഭാര്യയായ അസം സ്വദേശിനിയെ താമസസ്ഥലത്ത് അതിക്രമിച്ചുകയറി ലൈംഗികാ തിക്രമത്തിന് ഇരയാക്കിയ കേസിൽ പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി അബൂബ മണ്ഡൽ (25) എന്നയാളെ മാള പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ജൂലൈ 4-ാം തീയതി വൈകിട്ട് 7:30-ഓടെയായിരുന്നു സംഭവം. അതിജീവിത താമസിക്കുന്ന മുറിയിലേക്ക് പ്രതി അതിക്രമിച്ചു കയറുകയും ലൈംഗികമായി ഉപദ്രവിക്കുകയുമായിരുന്നു. അക്രമത്തെ അതിജീവിത എതിർത്തപ്പോൾ പ്രതി ഇവരെ നിലത്തേക്ക് തള്ളിയിട്ടു.
റുമിന്റെ പടിയിൽ കാലിടിച്ച് വീണ് അതിജീവിതയുടെ കാൽപ്പാദം ഒടിഞ്ഞ് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിന് ശേഷം ഒളിവിൽ പോകാൻ ശ്രമിച്ച പ്രതിയെ മാള പോലീസ് പിടികൂടുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ നിയമനടപടികൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മാള പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ സബ്ബ് ഇൻസ്പെക്ടർ വിശാഖ് k വിശ്വൻ, എസ് ഐ വിനോദ് കുമാർ എം എസ്, എസ് ഐ മാരായ നജീബ് ബാവ,സാജിത, സിപിഒ മാരായ ജോയി ഡെന്നിസ് ജവഹർ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.

Spread the love
See also  മരത്താക്കരയിൽ ബസ് അപകടം; 9 പേർക്ക് പരിക്ക്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top