PUDUKAD-NEWS-PUTHUKAD-NEWS

‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി തൃശ്ശൂർ റൂറൽ ജില്ലയിൽ പിടിച്ചെടുത്ത ലക്ഷങ്ങൾ വിലവരുന്ന വൻ ലഹരിമരുന്ന് ശേഖരം കൂട്ടത്തോടെ കത്തിച്ചു ചാമ്പലാക്കി.

പുതുക്കാട്: സംസ്ഥാന വ്യാപകമായി പോലീസ് നടത്തുന്ന പ്രത്യേക ലഹരിവിരുദ്ധ വേട്ടയായ ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി തൃശ്ശൂർ റൂറൽ പരിധിയിൽ പിടിച്ചെടുത്ത വൻ ലഹരിമരുന്ന് ശേഖരം കത്തിച്ചു നശിപ്പിച്ചു.
റൂറൽ ജില്ലാ പരിധിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത കേസുകളിൽ തൊണ്ടിമുതലായി പിടിച്ചെടുത്ത 18.307 കിലോ കഞ്ചാവും, അതീവ മാരക ലഹരിവസ്തുവായ 203.18 ഗ്രാം മെത്താംഫെറ്റാമിനും (Methamphetamine) ആണ് വ്യാഴാഴ്ച (09-07-2026) ഉച്ചയോടെ പുതുക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ ഓട്ടുകമ്പനി ചൂളയിൽ വെച്ച് എരിച്ചു കളഞ്ഞത്.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം IPS ചെയർമാൻ ആയ ഡിസ്ട്രിക്റ്റ് ഡ്രഗ് ഡിസ്പോസൽ കമ്മിറ്റിയുടെ (District Drug Disposal Committee) പ്രത്യേക ഉത്തരവ് പ്രകാരമായിരുന്നു നിയമപരമായ ഈ നടപടി. കനത്ത സുരക്ഷയിലാണ് ഇവ ഓട്ടുകമ്പനിയിലെ ഉയർന്ന താപനിലയുള്ള ചൂളയിലേക്ക് നിക്ഷേപിച്ചത്.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം IPS, ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി. റഫീഖ് കെ, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. സലീഷ് എൻ.എസ്, പുതുക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആദം ഖാൻ, ജില്ലാ നർക്കോട്ടിക് സെൽ എ.എസ്.ഐ. ഷൈജു കെ.എസ് എന്നിവരുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ലഹരിവസ്തുക്കളുടെ സംസ്കരണ നടപടികൾ പൂർത്തിയാക്കിയത്.
വരും ദിവസങ്ങളിലും ലഹരി മാഫിയകൾക്കെതിരെ ‘ഓപ്പറേഷൻ തൂഫാൻ’ ശക്തമായി തുടരുമെന്ന് റൂറൽ പോലീസ് മേധാവി അറിയിച്ചു.

Spread the love
See also  നാലമ്പലദർശനം ; പ്രത്യേക തപാൽ കവർ പുറത്തിറക്കി കേരള പോസ്റ്റൽ സർക്കിൾ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top