തൃപ്രയാർ : ആർ എം പി ഐ തളിക്കുളം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സഖാവ് ഷനിൽ സ്‌മരണ സംഘടിപ്പിച്ചു. ഒരു കമ്മ്യൂണിസ്റ്റ് പോരാളിക്ക് വേണ്ട എല്ലാ തരത്തിലുമുള്ള വൈഭവവും പ്രവർത്തനരംഗത്ത് പ്രകടിപ്പിക്കുകയും നിരന്തരമായ വായനയിലൂടെ സ്വയം നവീകരിക്കുകയും ചെയ്തുകൊണ്ട് സാധാരണ മനുഷ്യരുടെ ജീവിതത്തിൻ്റെ സമത്വമേഖലയിലെയും പ്രതിസന്ധികളോട് ഒപ്പം നിന്ന് പോരാടുകയും ചെയ്ത സഖാവാണ് ഷനിലെന്ന് അനുസ്‌മരണ പ്രഭാഷത്തിൽ ആർഎംപിഐ തൃശൂർ ജില്ലാ കമ്മിറ്റി മെമ്പർ സഖാവ് വി.പി.രഞ്ജിത്ത് പറഞ്ഞു.
ജനാധിപത്യ പ്രക്രിയയിലൂടെ അധികാരത്തിൽ വരുകയും ഫാസിസ്റ്റു രീതികൾ പിന്തുടരുകയും ചെയ്യുന്ന സംഘപരിവാർ നേതൃത്വം കൊടുക്കുന്ന ഗവർമെൻ്റിനെതിരായി മാർക്സിസ്റ്റ് വീക്ഷണത്തോട് കൂടി ഇപെടുന്ന മൂവ്മെൻ്റുകൾ രാജ്യത്ത് ശക്തിപ്പെടുത്തേണ്ടതിനെ കുറിച്ച് ഷനിൽ മുന്നോട്ട് വെച്ച വായനയുടെ രാഷ്ട്രീയം ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇക്കാര്യങ്ങൾ എല്ലാമനുഷ്യർക്കും മനസ്സിലാകുന്ന രീതിയിൽ പ്രചരിപ്പിക്കുവാൻ വായനയുടെ രാഷ്ട്രീയം ശക്തമായി ഉയർത്തണമെന്നും സഖാവ് വി.പി.രഞ്ജിത്ത് അഭിപ്രായപ്പെട്ടു.
ആര്യംപാടം വി.ജി.ഹോചിമിൻ നഗറിൽ വെച്ച് നടന്ന ഷനിൽ സ്‌മരണയുടെ ഭാഗമായി കെ.ആർ.പ്രസന്നൻ പതാക ഉയർത്തി.ടി.വി.ഷൈൻ അധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ. എ.സഫീർ, എം.വി. മോഹനൻ എന്നിവർ സംസാരിച്ചു.



