ബസ്സും, ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതര പരുക്ക്.

ബസ്സും, ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതര പരുക്ക്.

ദേശീയപാതയിൽ കയ്‌പമംഗലം പനമ്പിക്കുന്നിൽ കെഎസ്ആർടിസി ബസ്സും, ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതര പരുക്ക്. മലപ്പുറം എരമംഗലം സ്വദേശിയായ തെക്കേവയിൽ ഉണ്ണി (44) ക്കാണ് പരിക്കേറ്റത്. ഇയാളെ കയ്‌പമംഗലം ഹാർട്ട് ബീറ്റ് ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ എആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ പതിനൊന്നരയോടെ ആയിരുന്നു അപകടം. ഗുരുവായൂർ നിന്നും എറണാകുളത്തേക്ക് പോയിരുന്ന കെഎസ്‌ആർടിസി ഫാസ്‌റ്റ് പാസഞ്ചർ ബസ്സാണ് ബൈക്കിലിടിച്ചത്. ബൈക്ക് യാത്രക്കാരന്റെ കാലിലൂടെ ബസ് കയറിയിറങ്ങിയതായി നാട്ടുകാർ പറയുന്നു.

Spread the love
See also  ചേലക്കര ചേലക്കോട് നിയന്ത്രണം വിട്ട ലോറി ഇടിച്ചുണ്ടായ അപകടം; 2 പേർക്ക് ദാരുണാന്ത്യം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top