PUDUKAD-NEWS-PUTHUKAD-NEWS

ആയുർവേദ മരുന്നുപയോഗിച്ചു വാറ്റ്. 12 ലിറ്റർ ചാരായം പിടികൂടി എക്സൈസ് ഇൻ്റലിജൻസ്.

മാളയിൽ ഇന്നോവ കാറിൽ കടത്തുകയായിരുന്നു ചാരായം. തൃശൂർ എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ നേതൃത്വത്തിലായിരുന്നു വേട്ട. മാള വടമ സ്വദേശി കല്ലിങ്ങപ്പുറം വീട്ടിൽ സുഷേൺ ആണ് പിടിയിലായത്.
ആയുർവേദ മരുന്നുകളും പഴങ്ങളും ചേർത്ത് തയ്യാറാക്കിയതെന്ന പേരിലായിരുന്നു ബ്രാൻഡിംഗ്.’ഡ്രോപ്പ് ആൻഡ് പിക്ക്’ രീതിയിലായിരുന്നു വിൽപ്പന.ഒരു ലിറ്റർ വീതമുള്ള പ്ലാസ്റ്റിക് കുപ്പികളിൽ നിറച്ച ചാരായം വിവിധ സ്ഥലങ്ങളിൽ എത്തിച്ച് ഒളിപ്പിച്ച ശേഷം അതിന്റെ ഫോട്ടോ വാങ്ങുന്നവർക്ക് അയച്ചുനൽകിയാണ് കൈമാറ്റം നടത്തിയിരുന്നത്.

Spread the love
See also  15-07-2026 NEWS

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top