മൂന്നുപീടിക ഇരിങ്ങാലക്കുട സംസ്ഥാനപാതയിൽ കാക്കത്തുരുത്തി പള്ളിവളവിലെടുത്ത് നിയന്ത്രണംവിട്ട കാർ ഇടിച്ച് ഇലക്ട്രിസിറ്റി പോസ്റ്റ് തകർന്നു. കാർ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാത്രി പത്തരയോടെ കാക്കാത്തുരുത്തി പള്ളിവളവിന് പടിഞ്ഞാറ് ഭാഗത്താണ് അപകടമുണ്ടായത്.
ഇരിഞ്ഞാലക്കുടയിൽ പോയി മടങ്ങുകയായിരുന്ന പെരിഞ്ഞനം സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത് . പോസ്‌റ്റ് ഇടിച്ചു തകർത്ത കാർ സമീപത്തെ തമാം പാലസ് എന്ന കടയിലേക്കും ഇടിച്ചു കയറി. കടക്കും നാശനഷ്ടം ഉണ്ടായിട്ടുണ്ട്.



