PUDUKAD-NEWS-PUTHUKAD-NEWS

കൊടകരയിൽ പെട്ടിക്കട കുത്തിത്തുറന്ന് മോഷണം നടത്താൻ ശ്രമിച്ച അന്തർ ജില്ലാ മോഷ്ടാവ് അറസ്റ്റിൽ.

കൊടകര : നെല്ലായി സെന്ററിൽ പ്രവർത്തിക്കുന്ന പെട്ടിക്കട കുത്തിത്തുറന്ന് മോഷണത്തിന് ശ്രമിച്ച സംഭവത്തിൽ ഒരാളെ കൊടകര പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ പൂവ്വച്ചാൽ പുശ്ശേരി വീട്ടിൽ ഷിജു (41) ആണ് അറസ്റ്റിലായത്.നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
2026 ജൂലൈ 20 പുലർച്ചെ 4.15-ഓടെയായിരുന്നു സംഭവം. നെല്ലായി സ്വദേശി കൊട്ടുവളപ്പിൽ വീട്ടിൽ ശശീന്ദ്രൻ (64) നടത്തിവരുന്ന കടയിലാണ് ഇയാൾ മോഷണശ്രമം നടത്തിയത്. ശശീന്ദ്രൻ പുലർച്ചെ കട തുറക്കാനായി കടയിലെത്തിയ സമയമാണ് പ്രതി കടകുത്തിതുറക്കുന്നതായി കണ്ടത്. തുടർന്ന് സമീപത്തുണ്ടായിരുന്ന പത്രവിതരണക്കാരായ ആളുകളെ വിളിച്ച് കൂട്ടി പ്രതിയെ തടഞ്ഞ് വെച്ച് കൊടകര പോലീസിനെ ഏൽപ്പിക്കുകയായിരുന്നു.

Spread the love
See also  വടക്കാഞ്ചേരിയിൽ കാറിൽ കടത്തിയ കാട്ടുപന്നിയുമായി മുപ്ലിയം സ്വദേശികളായ രണ്ടുപേർ പിടിയിൽ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top