കുന്നംകുളം വിവേകാനന്ദ കോളേജിൽ ഫ്‌ലക്സ് ബോർഡ് സ്ഥാപിച്ചതിനെച്ചൊല്ലി എസ്എഫ്ഐ എബിവിപി പ്രവർത്തകർ തമ്മിൽ സംഘർഷം. സംഭവത്തിൽ നാല് പേർക്കു പരിക്കേറ്റു. ചൊവ്വാഴ്‌ച ക്യാമ്പസിൽ സ്ഥാപിച്ച ബോർഡുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
എസ്എഫ്ഐ പ്രവർത്തകരായ ശ്രീഹരി (19), നന്ദൻ (20), ശ്രീക്കുട്ടൻ (20) എന്നിവർക്കും എബിവിപി പ്രവർത്തകനായ അഞ്ഞൂർക്കുന്ന് തലക്കാട്ട് ദിലീപിൻ്റെ മകൻ ദേവജിത്തിനുമാണ് പരിക്കേറ്റത്. എസ്എഫ്ഐ പ്രവർത്തകരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും ദേവജിത്തിനെ ഗവ. താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.




